മുംബൈ: പീഢനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം ഷിനെ അഹൂജ ജാമ്യത്തിലിറങ്ങി. ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും ഇന്നലെയാണ് അദ്ദേഹം പുറത്തുവന്നത്.
ഒരാഴ്ചമുമ്പാണ് മുംബൈ ഹൈക്കോടതി അഹൂജയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായ 50,000 രൂപയും ആവശ്യമായ ഡോക്യുമെന്റ്സും അഹുജയുടെ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു.
അഹൂജയെ സ്വീകരിക്കാന്‍ ഭാര്യ അനുപം അഹുജ ജയിലിന് സമീപം എത്തിയിരുന്നു. പിങ്ക് ടി ഷര്‍ട്ടണിഞ്ഞ് ജയിലിന് വെളിയിലെത്തിയ അഹൂജ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെ കാറിലേക്ക് കയറി.
വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയതിന് കഴിഞ്ഞ മാര്‍ച്ച് 30നാണ് വിചാരണ കോടതി അഹൂജയ്ക്ക് ഏഴ് വര്‍ഷത്തെ തടവ്ശിക്ഷ നല്‍കിയത്. ഇതിനെതിരെ ഷിനെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. അഹൂജയോട് രാജ്യം വിട്ട് പോകരുത് എന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
2009 ജൂണിലാണ് ഷിനെയെ പോലീസ് അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല