ബോളിവുഡ് നടന് രണ്‍ബീറിന് കാമുകിമാരുടെ കാര്യത്തില്‍ യാതൊരു ക്ഷാമവുമുണ്ടായിട്ടില്ല. സോനം കപൂര്‍, ദീപിക പദുക്കോണ്‍, കത്രീന കൈഫ്, നര്‍ഗീസ് ഫിക്രി എന്നിങ്ങനെ ആ നിര നീളുകയാണ്. രണ്‍ബീറിന്റെ കാമുകി മാരുടെ നീണ്ട ലിസ്റ്റിന് ഇപ്പോഴിതാ ഒരു പുതുമുഖം കൂടിയെത്തുന്നു. 2011ലെ കിംഗ്ഫിഷര്‍ കലണ്ടറില്‍ മോഡലായി വന്ന ആഞ്ജല ജോണ്സന് ആണ് രണ്‍ബീറിന്റെ മനസിലിടം നേടിയത്.
അടുത്തിടെ എല്ലാ ദിവസവും രാത്രി ഇരുവരും ഒന്നിച്ച് പുറത്ത് പോവാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. രണ്‍ബീറിന്റെ മുന്‍കാമുകി ദീപിക പദുക്കോണിന്റെ ഇപ്പോഴത്തെ കൂട്ടുകാരനും കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ മകനുമായ സിദ്ധാര്‍ത്ഥ് മല്യ, ആഞ്ജല സുന്ദരിയാണെന്ന കമന്റ് പാസാക്കിയിരുന്നു.
രണ്‍ബീറിന്റെ പ്രണയഭാജനമായതോടെ ബോളിവുഡിലേക്ക് കണ്ണും നട്ടിരിക്കുന്ന ആഞ്ജലയുടെ സമയം തെളിഞ്ഞുവെന്നാണ് ബോളിവുഡിലെ സംസാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല