പൂളില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സംഘടിപ്പിച്ച കഷ്ടാനുഭവ വാരവും, കണ്‍വെന്‍ഷനും പ്രാര്‍ത്ഥനാനിര്‍ഭരമായി. റവ. ഫാ. ഫിലിക്‌സ് യോഹന്നാന്‍ നയിച്ച ധ്യാനത്തില്‍ സ്വയം ദൈവത്തിന് സമര്‍പ്പിക്കുവാനും, ഉണര്‍വ്വുള്ള മനസ്സോടെ ദൈവത്തിനായി കാത്തിരിക്കാനും ആഹ്വാനം ചെയ്തു.
23ന് വൈകീട്ട് ഉയിര്‍പ്പ് ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും നടന്നു. ഇടവക വികാരി ഫാ. വര്‍ഗ്ഗീസ് മാത്യു സന്ദേശം നല്‍കി. ഇടവക ട്രസ്റ്റി സിബു മാത്യൂസ് നന്ദി പറഞ്ഞു. ജൂണ്‍ മാസം 3,4,5 തീയതികളിലായി ഇടവകയുടെ നേതൃത്വത്തില്‍ ഒവിബിസ് നടത്തുന്നതായി സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു.
ചടങ്ങില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ‘ചാറ്റ് വിത്ത് ചില്‍ഡ്രന്‍ ‘ എന്ന വിജ്ഞാനപരിപാടി വ്യത്യസ്താനുഭവമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല