ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് 8 ഞായറാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.ഉച്ചയ്ക്ക് ഒരു മണിക്ക് റവ ഫാ എല്‍ദോസ് കൌങ്ങുംപള്ളില് .കോര്‍ എപ്പിസ്കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന .2.30 ന് പ്രദക്ഷിണം ,മൂന്നു മണിക്ക് ആശീര്‍വാദം ,നേര്‍ച്ച വിളമ്പ് എന്നിവയാണ് കാര്യപരിപാടികള്‍.
ശേഷം വിശ്വാസികള്‍ കൊണ്ടുവരുന്ന ഉല്‍പ്പന്നങ്ങള്‍ ലേലം ചെയ്യും.തുടര്‍ന്ന് സണ്‍ഡെ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ സ്നേഹവിരുന്നു എന്നിവ ഉണ്ടായിരിക്കും.പെരുന്നാളില്‍ പങ്കെടുത്ത് വിശുദ്ധന്റെ മാധ്യസ്ഥവും അനുഗ്രഹവും പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല