സോണി സേവ്യര്‍
നോര്‍താംപ്പ്ടന്‍ ചിലങ്ക ഫാമിലി ക്ലബ് ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 30 ന് നോര്‍താംപ്പ്ടന്‍ സെന്റ് മൈക്കിള്‍സ് പാരിഷ് ഹാളില്‍ വച്ച് സമുചിതമായി നടത്തി.
ക്ലബ് പ്രസിഡന്റ് ജയ്സന്‍ ജെയിംസ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് ചിലങ്ക പ്രോഗ്രാംകമ്മിറ്റിയും ചിലങ്ക ആര്‍ട്സ് ക്ലബും സംഘടിപ്പിച്ച കൊച്ചു കുട്ടികളുടെ വിഷുക്കണി തീം, മുതിര്‍ന്ന കുട്ടികളുടെ ചിത്രരചന , ശാസ്ത്ര പ്രദര്‍ശനം, ക്വിസ്,പ്രസംഗ മത്സരങ്ങള്‍ , മുതിര്‍ന്നവര്‍ക്ക് വേണ്ടി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടത്തി.
ആഘോഷ പരിപാടികള്‍ കുട്ടികളുടെ മികച്ചപ്രകടനം കൊണ്ടും അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടുംശ്രദ്ധേയമായി . ചിലങ്ക ആര്‍ട്സ് ക്ലബ് നടത്തിയ ഈസ്റ്റര്‍ തീം നാടകം വളരെ നല്ല നിലവാരം പുലര്‍ത്തി.കലാ-കായിക മത്സരങ്ങളിള്‍ വിജയികളായവര്‍ക്ക്സമ്മാനദാനവും ഉണ്ടായിരുന്നു . ക്ലബ്‌സെക്രട്ടറി സോണി സേവ്യര്‍ നടത്തിയ നന്ദിപ്രസംഗത്തോടെ ആഘോഷപരിപാടികള്‍ക്ക് തിരശീല വീണു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല