വാഷിംഗ്ടണ്‍: കൊല്ലപ്പെട്ട ഉസാമയുടെ മൃതദേഹത്തിന്റെ ചിത്രം പുറത്തുവിടില്ലെന്ന് ബരാക് ഒബാമ. ഉസാമയുടെ മരണത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ തെളിവായി ലാദന്റെ ചിത്രം പുറത്തുവിടേണ്ടതാണ്.എന്നാല്‍ ലാദന്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് ചിത്രങ്ങള്‍ പുറത്തുവിടാതിരിക്കുന്നതെന്ന് ഒബാമ പറഞ്ഞു.
ലാദന്റെ മരണവാര്‍ത്ത നിഷേധിക്കുന്ന അദ്ദേഹത്തിന്റെ അനുയായികളോട് ലാദനെ ജീവനോടെ ഇനി ഭൂമിയില്‍ കാണാന്‍ സാധിക്കില്ലന്നും പ്രസിഡന്റ് പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ ലാദന്റേതല്ലെന്നും അമേരിക്കന്‍വൃത്തങ്ങള്‍ പറഞ്ഞു.ഉസാമ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെങ്കില്‍ ജീവനോടെ പിടിക്കപ്പെടുമായിരുന്നെന്നും ഒബാമ പറഞ്ഞു.
അബോട്ടാബാദില്‍ അമേരിക്ക നടത്തിയ സൈനികനടപടികളില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉസാമ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല