മധുവിധുവേളയില്‍ ഭാര്യയെ കലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ഷ്റീന്‍ ദിവാനിയ്ക്ക് ഒരു സന്തോഷവാര്‍ത്ത. ഷ്റീനെ ദക്ഷിണാഫ്രിക്കയിലെത്തിയാല്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ ജയിലില്‍ പാര്‍പ്പിക്കാമെന്നാണ് വാഗ്ദാനം.
ദക്ഷിണാഫ്രിക്കയിലെ സ്വതന്ത്ര ജയില്‍ ഇന്‍സ്പെക്ടര്‍ ഡിയോണ്‍ വാന്സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗത്ത്ലണ്ടനിലെ ബെല്‍മാര്‍ഷ് മജിസ്ട്രേറ്റിന് മുമ്പിലാണ് ഡിയോണ്‍ ഇക്കാര്യം പറഞ്ഞത്. ഷ്റീന്‍ എല്ലാവിധ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും അതുകൊണ്ടുതന്നെ ഇയാളെ ദക്ഷിണാഫ്രിക്കയ്ക്ക് വിട്ടുനല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നുമാണ് ജയില്‍ ഇന്‍സ്പെക്ടര്‍ വ്യക്തമാക്കിയിട്ടുള്ളത്.
ജയിലില്‍ ഷ്റീന്‍ മാത്രമായി പ്രത്യേകം റൂം തയ്യാറാക്കുമെന്നും മറ്റ് ജയില്‍പ്പുള്ളികളില്‍ നിന്നുള്ള ആക്രമണത്തില്‍ നിന്നും തടയുമെന്നും ഡിയോണ്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ജയില്‍ തടവറയല്ലെന്നും ശരിക്കും ഫൈവ്സ്റ്റാര്‍ ഹോട്ടലാണെന്നും ഡിയോണ്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതേ ജയിലില്‍ ഏതാണ്ട് 276 മരണങ്ങള് ഇതുവരെ നടന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
എന്നാല്‍ ജയിലിലെത്തിയാല്‍ ഷ്റീനെ ലൈംഗികപരമായി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിനായി വാദിക്കുന്നവര്‍ പറഞ്ഞു. നിലവില്‍ 250,000 പൗണ്ടിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഷ്റീന്‍ ബ്രിസ്റ്റളിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല