ചെന്നൈ: തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് അറുപതുകാരനായ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഇപ്പോള്‍ രജനിയുടെ റാണ എന്ന സിനിമ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് അദ്ദേഹം ഇന്നലെ രാത്രി ആശുപത്രിയിലായത്. രജനിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ചെന്നൈയിലെ ഇസബെല്‍ ആശുത്രി അധികൃതര്‍ പറഞ്ഞു. റാണയില്‍ അദ്ദേഹം 3 റോളുകളിലാണ് അഭിനയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല