ഒന്നാം ലോകമഹായുദ്ധത്തിലെ അവസാനയോദ്ധാവ് അന്തരിച്ചു. ക്ലോഡ് സ്റ്റാന്‍ലി കൗള്സാണ് തന്റെ നൂറ്റിപ്പത്താം വസയില്‍ അന്തരിച്ചത്. ബ്രിട്ടിഷുകാരനായ സ്റ്റാന്‍ലിയെ ചക്കിള്സ് എന്നായിരുന്നു മറ്റുള്ളവര്‍ വിളിച്ചിരുന്നത്.
വെറും പതിനാല് വയസ് പ്രായമുള്ളപ്പോഴാണ് സ്റ്റാന്‍ലി റോയല്‍ നേവിയില്‍ ചേര്‍ന്നത്. 1920ല്‍ അദ്ദേഹം ആസ്ട്രേലിയയിലേക്ക് കുടിയേറി. തുടര്‍ന്ന് സൈന്യത്തില്‍ 41 വര്‍ഷം സേവനം ചെയ്തു. തുടര്‍ന്ന് വിരമിക്കുകയും 108 ാം വയസില്‍ തന്റെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.
വെസ്റ്റേണ്‍ ആസ്ട്രേലിയയിലെ നേഴ്സിംഗ് ഹോമില്‍ വെച്ചാണ് അദ്ദേഹം മരിച്ചത്. സ്റ്റാന്‍ലിയുടെ മരണം ഏറെ ദുഖകരമാണെന്നും ഇനി അദ്ദേഹം ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയുന്നത് വേദനാജനകമാണെന്നും അദ്ദേഹത്തിന്റെ മകള്‍ ഡാഫിന്‍ എഡിന്ഗര് പറഞ്ഞു. വോര്സറ്റെര്ഷെയറിലായിരുന്നു ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന് ഏഴുമക്കളുണ്ടായിരുന്നു.
1926ല്‍ സ്റ്റാന്‍ലിയെ ഫിന്ഡേര്സ് നേവല്‍ പോസ്റ്റില്‍ ഇന്‍സ്ട്രക്റ്ററായി നിയമിച്ചിരുന്നു. തുടര്‍ന്ന് ആസ്ട്രേലിയയില്‍ വെച്ച് അദ്ദേഹം എതെലുമായി പരിചയപ്പെടുകയും അവരെ വിവാഹം ചെയ്യുകയുമായിരുന്നു. 2009ലായിരുന്നു സ്റ്റാന്‍ലി തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല