സീറോ മലബാര്‍ സഭ ബിര്‍മിംഗ്ഹാം അതി രൂപതയുടെ കീഴിലുള്ള പതിമൂന്നോളം മാസ് സെന്ററുകളിലെ വേദപാഠ അധ്യാപകര്‍ക്കായി ഏകദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു.മേയ് 7 ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ അഞ്ചു മണി വരെ ബിര്‍മിംഗ്ഹാമിനടുത്ത് ബല്‍സാല്‍ കോമണിലുള്ള കത്തോലിക്കാ പള്ളിയില്‍ വച്ചാണ് പരിശീലനം.
മുന്‍ താമരശ്ശേരി രൂപത മതബോധനകേന്ദ്രം ഡയറകട്ടര്‍ ഫാദര്‍ മാത്യു ചൂരപോയ്കയില്‍,സീറോ മലബാര്‍ ബിര്‍മിംഗ് ഹാം അതിരൂപത ചാപ്ലിന്‍ ഫാദര്‍ സോജി ഓലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.മതബോധന അധ്യാപകരായി സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണെന്ന് ഫാദര്‍ സോജി ഓലിക്കല്‍ അറിയിച്ചു.
പള്ളിയുടെ വിലാസം
Blessed Robert Grissold Catholic Church
4B Oxhayes Close,
Balsall Common,
Near Coventry,
CV7 7PS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല