1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2011

ലിവര്‍പൂളില്‍ സിനിമാറ്റിക് ഡാന്‍സ് ക്ലാസ്സുകള്‍ 7-ാം തിയ്യതി ശനിയാഴ്ച മുതല്‍ ആരംഭിക്കും. ഇന്ത്യന്‍ ഡാന്‍സ് അക്കാഡമി ലിവര്‍പൂളിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ്സുകള്‍ ആരംഭിക്കുക. ലിവര്‍പൂള്‍ ഓള്‍ സെയിന്റ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

പ്രശസ്ത നൃത്ത അദ്ധ്യാപിക സുനിത ജോര്‍ജ്ജ് ക്ലാസ്സുകള്‍ നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ ഇതേ ഹാളില്‍ ക്ലാസിക്കല്‍ ഡാന്‍സ് ക്ലാസ്സും നടക്കും. അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും സിനിമാറ്റിക് ഡാന്‍സ് ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണ്.

ക്ലാസ്സുകള്‍ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

All Saints Church,
West Oak Hill Park
Stoney Croft
Oldswan L134BW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.