അതെ, ജീനുകളും ഓരോരുത്തരുടേയും സന്തോഷവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സന്തോഷത്തിന് കാരണമാകുന്ന കെമിക്കലുകളെ ഉല്‍സര്‍ജ്ജിക്കുന്നത് ഇത്തരം ജീനുകളാണെന്നതുതന്നെ കാരണം.
5 എച്ച്.ടി.ടി.ജീന്‍ ആണ് സന്തോഷത്തെ നിയന്ത്രിക്കുന്നത് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ ജീനാണ് സന്തോഷത്തിന് കാരണമായ കെമിക്കല്‍ സെറോടോണിന്‍ പുറത്തുവിടുന്നത്. ഈ കെമിക്കലാണ് നമ്മുടെ നല്ല മൂഡും ചീത്ത മൂഡുമെല്ലാം നിയന്ത്രിക്കുന്നത്. ഇത്തരത്തില്‍ നീളമുള്ളതും നീളം കുറഞ്ഞതുമായ തരത്തിലുള്ള കെമിക്കലുകള്‍ ഉണ്ടാകും.
ഇതിന്റെ വലുപ്പച്ചെറുപ്പമനുസരിച്ച് നമ്മുടെ സന്തോഷവും സന്താപവും മാറിക്കൊണ്ടിരിക്കും. ബിഹേവിയറല്‍ ഇക്കോണമിസ്റ്റ് ജാന്‍ ഇമ്മാനുവേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഇത്തരം കെമിക്കലുകളും ജീനുകളും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്.
5 എച്ച്.ടി.ടിയും സന്തോഷവും തമ്മില്‍ അടുത്തബന്ധമാണുള്ളതെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.ഈയൊരു ജീനാണ് നമ്മുടെ സന്തോഷസന്താപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ചില ആളുകള്‍ അസാധാരണമായി സന്തോഷവാന്മാരായി കാണപ്പെടുന്നതിന്റെ രഹസ്യം മനസിലാക്കാനും പുതിയ പഠനം സഹായിക്കും. ഹ്യൂമന്‍ ജനിറ്റിക്സ് എന്ന ജേര്‍ണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല