തൃശ്ശൂരിലെ കേച്ചേരിക്കടുത്ത് കൈപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വിദ്യ സ്വാശ്രയ എഞ്ചിനീയറിംഗ് കൊളേജിലെ ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ഒരു പോണ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത് പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നംകുളം സിഐ പിസി ഹരിദാസിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ പാസ്പോര്‍ട്ട് സൈസിലുള്ള ചിത്രങ്ങളാണ് സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ ഒന്നും തന്നെ അശ്ലീലമല്ല. എങ്കിലും, അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റില്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോകള്‍ വന്നത് എങ്ങിനെയാണെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്. വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഉള്ള ഈ സൈറ്റില്‍ മലയാളം, തമിഴ്, ഹിന്ദി സിനിമാനടികളുടെ തല ഒട്ടിച്ചു വച്ച അര്‍ധനഗ്ന ചിത്രങ്ങളുമുണ്ട്.
ഇത്രയധികം വിദ്യാര്‍ഥിനികളുടെ പാസ്പോര്‍ട്ട് സൈസിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന ദുരൂഹതയുമുണ്ട്. അപ്ലോഡ് ചെയ്തവര്‍ക്ക് കൊളേജില്‍ നിന്ന് തന്നെയാണോ ചിത്രങ്ങള്‍ ലഭിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്. അപേക്ഷാ സംബന്ധമായ രേഖകളില്‍ നിന്നായിരിക്കും ഫോട്ടോകള്‍ എടുത്തത് എന്നാണ് പ്രാഥമിക നിഗമനം.
ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടറുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ‘ഐപി’ ട്രാക്കുചെയ്ത് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമീപത്തെ ഒരു സൈബര്‍ കഫേയില്‍ നിന്നുള്ളതാണ് ഈ കമ്പ്യൂട്ടറുകള്‍. മ്പ്യൂട്ടറുകള്‍ പിടികൂടിയ സൈബര്‍ കഫേയില്‍ വന്നുപോയവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ചിത്രങ്ങള്‍ മോര്‍ഫിംഗിലൂടെ രൂപമാറ്റം വരുത്തി അശ്ലീലമാക്കി മാറ്റി പ്രചരിപ്പിക്കുമോയെന്ന ഭയത്തിലാണ് പെണ്‍കുട്ടികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല