വെസ്റ്റ് യോര്‍ക്ക്‌ഷയര്‍ മലയാളി അസോസിയേഷന്‍റെ വിഷു ഈസ്റ്റര്‍ ആഘോഷം പോണ്ടിട്രാക്റ്റ് സെന്‍റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വച്ച് പ്രൌഡഗംഭീരമായി നടത്തപ്പെട്ടു.പ്രസിഡന്റ് ബെന്നി ഇമ്മാനുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശ്രീമതി മേരി ചൂളക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും റെക്സ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
തുടര്‍ന്ന് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.വിഭാവസംരുധമായ സദ്യയോടെ ആഘോഷപരിപാടികള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല