എന്തു ചെയ്യണമെന്നറിയില്ല, കുറേക്കാലം കാറോട്ട മത്സരത്തിന് പോയി നോക്കി. ആകെ ബോറ്! സിനിമയില്‍ വര്‍ഷത്തില്‍ ഒരു പടം ചെയ്യുമ്പൊഴേ മടുക്കുന്നു. സമയം രസകരമായി തള്ളിനീക്കാന്‍ എന്തു ചെയ്യണം? തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് ആലോചനയിലാണ്. ഒടുവില്‍ ഒരു പോംവഴി കണ്ടെത്തി, ഒരു വിമാനം വാങ്ങുക!
എയറോ മോഡലിംഗില്‍ ഹരം കയറിയ അജിത് ഒരു വിമാനം തന്നെ സ്വന്തമാക്കാനൊരുങ്ങുന്നു. അഞ്ചു സീറ്റുകളുള്ള ഒരു മിനി എയര്‍ക്രാഫ്റ്റാണ് അജിത്ത് സ്വന്തമാക്കുന്നത്. ഇതിനുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
“എന്തു കാര്യം ചെയ്താലും അത് നൂറുശതമാനം ഭംഗിയാക്കുക എന്നതാണ് അജിത്തിന്റെ രീതി. ഇപ്പോള്‍ അദ്ദേഹം എയറോ മോഡലിംഗിലാണ് താല്‍പ്പര്യം കാട്ടുന്നത്. ഒരു മിനി എയര്‍ക്രാഫ്റ്റ് വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചുകഴിഞ്ഞു” – അജിത്തിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അടുത്തിടെ അജിത് പൈലറ്റ് ലൈസന്‍സും സമ്പാദിച്ചിരുന്നു. “മങ്കാത്ത എന്ന പുതിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂളുമായി ബന്ധപ്പെട്ട് വളരെ തിരക്കിലാണ് അജിത്. അതിനിടെ കിട്ടുന്ന ഒഴിവുസമയത്ത് റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിമാനവുമായി കളിക്കുകയാണ് അദ്ദേഹത്തിന്റെ വിനോദം. ടെന്‍ഷന്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി അദ്ദേഹം ഇതിനെ കാണുന്നു.” – അജിത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല