അല്‍ ക്വയദ് നേതാവ് ഒസാമ ബിന്‍ ലാദന്റെ മരണം ദുഖകരമാണെന്ന് തിബറ്റന്‍ ആത്മീയനേതാവ് ദലൈ ലാമ.
ബുദ്ധമതവിശ്വാസത്തില്‍ ശത്രുവിനെ ഏറ്റവും നല്ല ഗുരുവായാണ് കാണേണ്ടത്. ഇക്കാരണത്താലാണ് ലാദന്റെ മരണം ദുഖകരമായിത്തീരുന്നതെന്ന് ലാമ വ്യക്തമാക്കി.
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ച യുവജനങ്ങളുമായുള്ള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മതം, ദേശീയത തുടങ്ങിയ ചുരുങ്ങിയ മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതാണ് ഇന്നത്തെക്കാലത്തെ ഏറ്റവും വലിയ ദുരന്തം. ലോകം മുഴുവനും സ്വന്തം ഇടമായി കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നില്ല.
ഒരു ആഗോള ഉത്തരവാദിത്തം വളര്‍ത്തിയെടുക്കുകയും വിദ്യാഭ്യാസ വ്യവസ്ഥയില്‍ മൂല്യവിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യണം- ലാമ അഭിപ്രായപ്പെട്ടു.തിബറ്റുകാരും ചൈനയും തമ്മില്‍ സൌഹൃദം വളര്‍ത്തേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസരിച്ചു. ഇന്ത്യയിലെ ബുദ്ധമതക്കാരും മുസ്ലിങ്ങളും തമ്മിലുള്ള സൗഹൃദം വളര്‍ത്താന്‍ ശ്രമിക്കുമെന്ന് ദലൈ ലാമ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല