അങ്ങിനെ ഒസാമ ബിന്‍ ലാദന്റ കഥ കഴിഞ്ഞു. ഇനി ആരായിരിക്കും ലോകത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചുകഴിഞ്ഞു. എന്നാല്‍ ചില ആളുകളുടെ പേരുകള്‍ ലാദന്റെ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
മെക്സിക്കയിലെ മയക്കുമരുന്നു തലവന്‍ ലോര്‍ഡ് ഗുസ്മാനെ ആണ് നിലവില്‍ ഏറ്റവും വിലപിടിപ്പുള്ള കുറ്റവാളിയായി കണക്കാക്കിയിരിക്കുന്നത്. അമേരിക്കയിലേക്ക് കൊക്കെയ്ന്‍ കടത്തുന്ന സിനലോവ കാര്‍ട്ടലിനെ നിയന്ത്രിക്കുന്ന ആളാണ് എല്‍ ചാപ്പോ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗുസ്മാന്.
ദൂവൂദ് ഇബ്രാഹിം കാസ്ക്കറാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ള കുറ്റവാളി. ഡി കമ്പനിയുടെ അമരത്തുള്ള ദാവൂദ് കള്ളക്കടത്തിനും മയക്കുമരുന്നിനും കുപ്രസിദ്ധനാണ്. നിലവില്‍ ഇയാള്‍ പാക്കിസ്ഥാനില്‍ ഒളിച്ചുകഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്.
റഷ്യയിലെ കുറ്റകൃത്യങ്ങളുടെ മൊത്തകച്ചവടക്കാരനെന്ന് അറിയപ്പെടുന്ന സെമിയന്‍ മോഗിലെവിക്ക് ആണ് പട്ടികയിലെ മൂന്നാംസ്ഥാനത്തുള്ളയാള്. എഫ്.ബി.ഐ പുറത്തിറക്കിയ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് സെമിയന്‍.
സിസിലിയന് മാഫിയാ തലവനായ മറ്റിയോ മെസ്സീന ഡെനാരോ ആണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. 2003 മുതല്‍ സുരക്ഷാസംവിധനങ്ങള്ക്ക് പിടികൊടുക്കാതെ ഒളിച്ചുനടക്കുകയാണ് ഇയാള്‍.
ഉസ്ബെക്കിസ്ഥാനിലെ അലിമിസാന് ആണ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ളത്. കുറ്റകൃത്യം നടത്തുന്നതു മുതല്‍ ജഡ്ജിമാരെ പണംകൊടുത്ത് സ്വാധീനിക്കുന്നതുവരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണ് അലിമിസാന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല