85 കാരിയായ രോഗിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതിന് രാജ്യത്തെ പ്രശസ്തനായ നേഴ്സ് പിടിയിലായി. ഇതിലിത്ര അല്ഭുതമെന്തെന്ന് ചോദിക്കുന്നവര്‍ ഒരുകാര്യംകൂടി മനസിലാക്കുക. നൈറ്റ്ഹുഡ് നേടിയ ആളാണ് ഇത്തരത്തില്‍ വെട്ടിലായിരിക്കുന്നത്.
പ്രൊഫസര്‍ ജോര്‍ജ്ജ് കാസ്റ്റ്ലെഡിന് ആണ് ലൈംഗികബന്ധത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത്. 85 കാരിയായ തന്റെ രോഗിയെ ലൈംഗികബന്ധത്തിനുപയോഗിച്ചു എന്നും ആയിരക്കണക്കിന് പൗണ്ട് വാങ്ങിയെന്നുമാണ് കാസ്റ്റ്ലെഡിനെതിരായ ആരോപണം. ആരോപണത്തെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞമാസം തന്നെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നേഴ്സിംഗ് ആന്‍ഡ് മിഡൈ്വഫ് കൗണ്‍സിലാണ് ഇയാളെ പുറത്താക്കിയത്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏജിംഗ് ആന്റ് ഹെല്‍ത്ത് ചീഫ് എക്സിക്യൂട്ടിവ് സ്ഥാനത്തു നിന്നും ഇയാളെ പുറത്താക്കിയിട്ടുണ്ട്. പ്രായമുള്ളവരെയും മാനസിക അസ്വാസ്ഥ്യമുള്ളവരെയും പരിചരിക്കുന്ന സ്ഥാപനമാണിത്. അതിനിടെ വിഷയത്തില്‍ അന്വേഷണം നടത്തിയെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാസ്റ്റ്ലെഡിനെ പുറത്താക്കിയതെന്ന് ചെയര്മാന് ബെര്‍നി കീനന്‍ പറഞ്ഞു. കാസ്റ്റ്ലെഡ് പരിചരിച്ച രോഗിയുടെ മക്കള്‍ നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.
ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ സംശയം തോന്നിയ രോഗിയുടെ പെണ്മക്കള് ഫോണ്‍ടേപ്പ് ചെയ്താണ് നേഴ്സിനെ കുടുക്കിയത്. ഏതാണ്ട് 6000 പൗണ്ടോളം അമ്മ നേഴ്സിന് നല്‍കിയിട്ടുണ്ടെന്ന് മക്കള്‍ രണ്ടുപേരും അഭിപ്രായപ്പെട്ടു. 2008ല്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് രണ്ടുപെണ്മക്കളുടെ അമ്മയായ സ്ത്രീയെ ഭര്‍ത്താവിന്റെ മരണത്തെതുടര്‍ന്നാണ് കാസ്റ്റ്ലെഡിന്റെ നിരീക്ഷണത്തിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല