1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2011

75 ആളുകള്‍ മാത്രമുള്ള ഒരുചെറിയ ഗ്രാമത്തില്‍നിന്നും 2 മില്യണ്‍ പൗണ്ടിന്റെ ഇന്റര്‍നെറ്റ് രതിസാമ്രാജ്യം നിയന്ത്രിക്കുന്ന സംഘം പിടിയിലായി. ലിങ്ക്‌സിലെ മാര്‍ട്ടിന്‍ ഡെല്‍സില്‍ നിന്നുമാണ് രണ്ടുപേരടങ്ങുന്ന സംഘത്തെ കണ്ടെത്തിയത്.

ഇയാന്‍ ഫ്രോസ്റ്റ്, പോള്‍ റൗളാന്‍ഡ് എന്നിവരാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നത്. അതിശക്തിയേറിയ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇത്തരം പോണ്‍ ചിത്രങ്ങള്‍ ലോകത്തെമ്പാടും പ്രചരിപ്പിക്കുന്നത്. അതിനിടെ വിവരമറിഞ്ഞതോടെ ഗ്രാമത്തിലെ ആളുകളെല്ലാം ആശങ്കയിലാണ്. ഈ ചെറിയ ഗ്രാമത്തില്‍ നിന്നാണ് പൗണ്ടുകള്‍ വരുന്ന രതികുറ്റകൃത്യം നടത്തുന്നതെന്നത് വിശ്വസിക്കാനാവില്ലെന്ന് പോള്‍ട്ടറി ജോലിക്കാരനായ ഡാരന്‍ ആറ്റ് വുഡ് പറഞ്ഞു.

റെയ്ഡ് അറേ എന്ന പേരിലുള്ള ശക്തിയേറിയ കമ്പ്യൂട്ടറാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. വീട്ടിലെ സ്വീകരണമുറിയിലായിരുന്നു ഈ കമ്പ്യൂട്ടര്‍ സ്ഥാപിച്ചിരുന്നത്. ഈ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് വീഡിയോകളും ചിത്രങ്ങളും ലോകത്തെമ്പാടും പരത്തുന്ന അഞ്ച് വെബ്‌സൈറ്റുകള്‍ നിയന്ത്രിച്ചിരുന്നത്. പല കുട്ടികളുടേയും ഫോട്ടോകള്‍ ദുരുപയോഗം ചെയ്താണ് ഇവര്‍ രതിവൈകൃത്യങ്ങള്‍ നടത്തിയത്.

പോള്‍ ഫ്രോസ്റ്റ്, ഇയാന്‍ സാംബ്രിഡ്ജ് എന്നിവരും ഈ സംഘത്തില്‍ പങ്കാളികളായിരുന്നു. എന്നാല്‍ 45 രാഷ്ട്രങ്ങളിലായി ഇതുവരെ 1300 ഓളം ആളുകളെ ഇത്തരം പ്രവൃത്തികളിലേര്‍പ്പെട്ടതിന് പിടിച്ചിട്ടുണ്ട്. പണത്തിനുവേണ്ടിയാണ് ഇവര്‍ ഈ പ്രവൃത്തിയിലേര്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.