ആള്‍ട്ടര്‍നേറ്റിവ് വോട്ടിംഗ് സംവിധാനത്തിനെതിരേ ബ്രിട്ടന് വോട്ടുചെയ്തെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ജനഹിതപരിശോധനയിലാണ് ആളുകള്‍ ആള്‍ട്ടര്‍നേറ്റിവ് വോട്ടിംഗിന് എതിരായി വിധിയെഴുതിയത് .
വോട്ടിംഗ് എണ്ണുന്ന പ്രക്രിയ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇതുവരെയുള്ള സൂചനകളനുസരിച്ച് ആളുകള്‍ പരിഷ്ക്കരണത്തിന് എതിരായി വോട്ടുചെയ്തുവെന്നാണ് വ്യക്തമാകുന്നത്. ഏകദേശം 18.6 മില്യണ്‍ വോട്ടര്‍മാര്‍ വോട്ടിംഗില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് കണക്ക്. വോട്ടിംഗ് ശതമാനം 41 ന് അടുത്തുവരുമെന്നാണ് കണക്കാക്കുന്നത്.
ഇതുവരെ ഫലം ലഭിച്ച 167 വോട്ടുകളില്‍ 165 വോട്ടുകളും ആള്‍ട്ടര്‍നേറ്റിവ് സംവിധാനത്തിന് എതിരായിട്ടുള്ളതായിരുന്നു. വെറും രണ്ടെണ്ണം മാത്രമാണ് അനുകൂലമായി വന്നിട്ടുള്ളത്. സൗത്ത് ലണ്ടനിലെ ലാംബെത്തും ഗ്ലാസ്കോ കെല്ഡവിനും ആണ് അനുകൂലമായി വോട്ടുചെയ്തിട്ടുള്ളത്. അതിനിടെ ജനഹിതപരിശോധനയില്‍ തങ്ങള്‍ക്ക് അനുകൂലമായ ഫലമല്ല ഉണ്ടായതെന്ന് മുതിര്‍ന്ന ലിബറല്‍ ഡെമോക്രാറ്റുകള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ന് അര്‍ധരാത്രി ആകുമ്പോഴേക്കും ജനഹിതപരിശോധനയുടെ പൂര്‍ണമായ ഫലം അറിയാനാകും. 440 ലോക്കല്‍ ഏരിയകളുടെ ഫലമാണ് പുറത്തുവരാനുള്ളത്. സംവിധാനത്തെക്കുറിച്ച് ജനങ്ങളെ മനസിലാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റ് മന്ത്രി നിക്ക് ബൗണ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല