ഗവേഷണ വിദ്യാര്‍ത്ഥിനി ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബാല്യകാലസുഹൃത്ത് അനില്‍കുമാറിനെയും െ്രെകംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും. അനിലും ഇന്ദുവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇന്ദു സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അനിലിനെ പരിചയപ്പെട്ടതും അടുപ്പത്തിലായതും. അനിലുമായി അകന്നശേഷമാണ് പ്രതിശ്രുതവരന്‍ അഭിഷേകുമായി അടുപ്പത്തിലായത് അഭിഷേകുമായുള്ള പരിചയം നിലനില്‍ക്കെത്തന്നെ സുഭാഷുമായും പ്രണയംതുടങ്ങി.സുഭാഷുമായുള്ള അടുപ്പം നിലനിര്‍ത്തിക്കൊണ്ട് അഭിഷേകുമായുള്ള വിവാഹം നിശ്ചയിച്ചത് ഇന്ദുവിനു മാനസിക സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇന്ദുവിന്റെ മാതാപിതാക്കള്‍ ഇക്കാര്യം തള്ളിക്കളയുകയാണ്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇന്ദു കന്യക ആയിരുന്നില്ല എന്ന് വ്യക്തമായിട്ടുണ്ട്. ഇന്ദുവും താനും രണ്ട് വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നെന്നും ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും സുഭാഷ് തന്നെ പൊലീസിനോട് വ്യക്തമാക്കിയിട്ടുമുണ്ട്.സുഭാഷുമൊത്തുള്ള നൂറിലധികം ചിത്രങ്ങളാണ് ഇന്ദു ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്നത്. ഇടുക്കിയിലെ ഒരു സുഖവാസകേന്ദ്രത്തില്‍വച്ചെടുത്ത ചിത്രങ്ങളാണത്രേ ഇതില്‍ അധികവും.
സുഭാഷിന്റെ മൊഴിയില്‍ ഇടയ്ക്കിടെ ഇന്ദു ആത്മഹത്യയെക്കുറിച്ചു പരാമര്‍ശിക്കുമായിരുന്നെന്നു പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ ഒന്നിച്ചുള്ള യാത്രയ്ക്കിടെ ആലുവ പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ ഇത് ആത്മഹത്യക്കു പറ്റിയ സ്ഥലമാണെന്ന് ഇന്ദു പറഞ്ഞിരുന്നതായും സുഭാഷ് മൊഴി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല