ടീച്ചറുമായുള്ള വഴിവിട്ട ബന്ധമാണ് അജിത് ബി ഗോപാലിന്റെ ജീവനെടുത്തത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ചെറിയനാട് മേപ്പാട്ടേത്ത് വീട്ടില്‍ അജിത്തിന്റെ (19) മൃദദേഹം കുളിക്കാംപാലം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. തിരുവല്ല കടപ്ര സ്വദേശിനിയും ഇരുപത്തെട്ടുകാരിയുമായ അധ്യാപികയെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.
അജിത്തും ഈ അധ്യാപികയും തമ്മിലുള്ള വഴിവിട്ട ബന്ധം അങ്ങാടിപ്പാട്ടായതിനെ തുടര്‍ന്ന് അധ്യാപികയെ കൊളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. അധ്യാപികയുടെ ഭര്‍തൃസഹോദരനും തിരുവല്ല കടപ്ര സ്വദേശിയുമായ സരിന്, ഇയാളുടെ കൂട്ടുകാരന് തിരുവല്ല വളഞ്ഞവട്ടം സ്വദേശി ഡാന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപികയ്ക്കൊപ്പം അധ്യാപികയുടെ ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്യും.
കൊല്ലപ്പെട്ട ദിവസം അജിത്തിനെ രണ്ടു പേര് ചേര്‍ന്ന് റയില്‍വേ ട്രാക്കിലൂടെ ഓടിക്കുന്നത് കണ്ടതായി ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടിയിരിക്കുന്നത്. അജിത്തിനെ വ്യാഴാഴ്ച ഉച്ചയോടെ സരിനും കൂട്ടുകാരനും കാറില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. അധ്യാപികയുടെ മൊബൈല്‍ ഫോണിലെ കോളുകളെപ്പറ്റിയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല