വേദപാഠ അധ്യാപകര്‍ ബോധ്യതലത്തിലും വിശ്വാസ തലത്തിലും വിശുദ്ധീകരിക്കുവാന്‍ ശ്രമിക്കുന്നവരായി മാറണമെന്ന് പാലക്കാട് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ വചനപ്രഭാഷകനായ ബ്രദര്‍ ബാബുരാജ് ഉദ്‌ബോധിപ്പിച്ചു. ബര്‍മിങ്ഹാം അതിരൂപതയിലെ സീറോ മലബാര്‍ പരിശീലന പരിപാടിയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു ബ്രദര്‍ ബാബുരാജ്.
ഓക്‌സ്‌ഫോര്‍ഡ് മുതല്‍ സ്‌റ്റോക് ഓണ്‍ ട്രെന്റ് വരെയുള്ള സ്ഥലങ്ങളിലെ 13 മാസ് സെന്റുകളില്‍ നിന്നും മതാധ്യാപകര്‍ ധ്യാനത്തില്‍ പങ്കെടുത്തു. ഫാദര്‍ സോജി ഓലിക്കല്‍ വിശുദ്ധബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം ടീമംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വരും മാസങ്ങളില്‍ നടത്തേണ്ട വിവിധ ക്ലാസ്സുകള്‍ക്കും ധ്യാന പരിപാടികള്‍ക്കും രൂപം നല്‍കി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി ക്രിസ്റ്റീന്‍ ധ്യാനം നടത്തുന്നതിനും തീരുമാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല