ഒസാമ ബിന്‍ ലാദന് പാകിസ്ഥാനിലെ ആബട്ടാബാദില്‍ ഒളിച്ച് താമസിയ്ക്കാനുള്ള സൗകര്യം ഒരുക്കികൊടുത്തത് ഐഎസ്ഐയോ വിരമിച്ച ഉയര്‍ന്ന പാക് സൈനിക ഉദ്വോഗസ്ഥരോ ആണെന്നാണ് യു എസ് കരുതുന്നത്.
പാകിസ്ഥാനിലെ പല തീവ്രവാദ സംഘടനകള്‍ക്കും സഹായം നല്‍കുന്നത് ഐഎസ്ഐ ആണെന്നത് യുഎസിന് വ്യക്തമായി അറിയാവുന്ന കാര്യമാണ്. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹക്കാനി തീവ്രവാദ സംഘവുമായി ഐഎസ്ഐയ്ക്ക് ബന്ധം ഉണ്ടെന്നാണ് അമേരിക്കയിലേയും യൂറോപ്പിലേയും ഉന്നതര്‍ കരുതുന്നത്.
ഒസാമയെ സംരക്ഷിച്ചത് ഐഎസ്ഐ ആണെന്നത് സംശയം ഒന്നും ഇല്ലെന്നാണ് യൂറോപ്യന്‍ സൈനിക രഹസ്യാന്വേഷണ ഉദ്വോഗസ്ഥര്‍ പറയുന്നത്.
ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ അമേരിക്ക ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഐ എസ് ഐ യുടെ ഉന്നത മേധാവികളുടെ പേരും മറ്റ് വിവരങ്ങളും പാകിസ്ഥാന്‍ വെളിപ്പെടുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇവര്‍ക്ക് ആര്‍ക്കെങ്കിലും ഒസാമയുമായി ബന്ധമുണ്ടായിരുന്നോയെന്ന് കണ്ടെത്താനായാണ് ഇത്. ഒസാമയുടെ ഏജന്റുമാരുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് കണ്ടെത്താനും ഈ വിവരങ്ങള്‍ സഹായകരമാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല