ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി യുകെയില്‍ നഴ്സുമാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു.
ചെലവുചുരുക്കാന്‍ വേണ്ടി 27,000 നഴ്സുമാരുടെ തസ്തികകള്‍ ഇല്ലാതാക്കാനാണ് ആലോചന. നാലു വര്‍ഷം കൊണ്ട് രണ്ടായിരം കോടി പൗണ്ടിന്റെ ചെലവുചുരുക്കലാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ലക്ഷ്യം.
നഴ്സുമാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാണ്. നഴ്സിംഗ്, അദ്ധ്യാപക വൃത്തികളില്‍ യുകെയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ്.
നഴ്സുമാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് രോഗീപരിചരണത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റോയല്‍ കോളേജ് ഒഫ് നഴ്സിംഗ് ജനറല്‍ സെക്രട്ടറി പീറ്റര്‍ കാര്‍ട്ടര്‍ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ഈ വെട്ടിക്കുറ്ക്കല് എന്തു പ്രത്യാഘാതമുണ്ടാക്കുമെന്ന് കാത്തിരുന്നു കാണാമെന്നാണ് പീറ്റര്‍ കാര്‍ട്ടര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല