ലണ്ടന്‍: ഹൗസ് ഇന്‍ഷുറന്‍സ് തുകയില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശരാശരി ബില്‍ഡിംങ് കവര്‍ 13.6% ഉയര്‍ന്ന് 147പൗണ്ടിലെത്തി. എന്നാല്‍ കണ്ടന്‍സ് കവര്‍ 11.9% കുറഞ്ഞ് 76പൗണ്ടിലെത്തി.
ഇതൊക്കെയാണെങ്കില്‍ നിങ്ങള്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്താല്‍ ചില അവസരത്തില്‍ പോളിസി അസാധുവാകും. നിങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയാണെങ്കില് പോലും ചിലപ്പോള്‍ പണം തിരികെ ലഭിക്കില്ല.
സമ്മര്‍ ടൈം കള്ളന്മാര്ക്ക് ലക്കി ടൈം
ഏപ്രിലിലെ കൊടും ചൂടില്‍ നിന്നും രക്ഷനേടാനായി ജനല്‍വാതില്‍ തുറന്നിട്ടതുവഴി പലരുടേയും ഹോം ഇന്‍ഷുറന്‍സ് ക്ലെയിം വ്യര്ത്ഥമായിട്ടുണ്ട്. ജനല്പാളികള് തുറന്നിട്ടതുവഴി കള്ളന്മാര്ക്ക് കൊള്ളയടിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയ വീട്ടുകാര്‍ തന്നെയാണ് കുറ്റക്കാരെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കാന് കമ്പനികള്‍ തയ്യാറാവില്ല. അതിനാല്‍ ക്ലെം വ്യര്ത്ഥമാകുമെന്നുറപ്പാണ്.
അതുപോലെ വീടിന്റെ വാതിലുകള്‍ അടക്കാന്‍ മറന്നതുകാരണം ഭവനഭേദകര് വീട് കൊള്ളയടിച്ചാലും ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കേണ്ട.
അകത്തുനിന്നും പൂട്ടിയതിനു ശേഷം താക്കോല്‍ വാതിലില്‍ തന്നെ സൂക്ഷിച്ചാലും ക്ലെയിം ലഭിക്കില്ല.
ദീര്‍ഘനാള്‍ അവധിയെടുത്ത് ടൂര്‍ പോകുക
ഈ വേനല്‍ക്കാലത്ത് കുറേദിവസത്തെ ടൂര്‍ നിങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെം വ്യര്ത്ഥമാകാന് സാധ്യതയുണ്ട്. കാരണം ഇതിനിടയില്‍ ഭവനഭേദകര് വീട് കൊള്ളയടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും നിങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയിം അസാധുവാകും.
സോഷ്യല്‍ മീഡിയ അഡിക്ഷന്
ഫേസ് ബുക്കിനോടും ട്വിറ്ററിനോടുമുള്ള അമിതാസക്തിയും നിങ്ങള്‍ക്ക് പാരയാകും. അവധിദിനങ്ങളില്‍ നിങ്ങള്‍ എന്തൊക്കെ പോസ്റ്റ് ചെയ്തു എന്നത് മിക്ക ഉപഭോക്താക്കള്‍ക്കും മനസിലാക്കാന്‍ കഴിയും. ഇത് ഭവനഭേദകരെ ആകര്‍ഷിക്കും. കൂടാതെ നിങ്ങള്‍ എവിടെയാണുള്ളതെന്ന വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് കള്ളന്മാര്ക്ക് വീട് കാലിയാണോ അല്ലയോ എന്ന് മനസിലാക്കാന്‍ സഹായകമാകും. ഇത്തരം ക്ലെയിമുകള്‍ക്ക് പണം നല്കാന് ഇന്ഷുറന് കമ്പനികള്‍ തയ്യാറാവില്ലെന്ന് സെയിന്‍സ് ബറി ഫിനാന്‍സ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
സ്മോക്ക് അലാറത്തിന്റെ കേടുപാടുകള്‍
നിങ്ങള്ളുടെ സ്മോക്ക് അലാറമുണ്ടെങ്കില് മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും പോളിസിയില്‍ ഡിസ്കൗണ്ട് നല്‍കാറുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും സ്മോക്ക് അലാറത്തിന് തകരാറുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിക്കുന്നത്. അതിനാല്‍ സ്മോക്ക് അലാറത്തിന്റെ തകരാറുകാരണം തീപിടുത്തം അറിയാതിരുന്നാല്‍ ഇന്‍ഷുറന്‍സ് തുകയ്ക്ക് അപേക്ഷിക്കാന്‍ പോകണ്ട.
പൊങ്ങച്ചം പറയല്‍
ബ്രിട്ടനിലെ മിക്കയാളുകളും ഹോം ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൂട്ടി പറയാറുണ്ടെന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയായ എ.എക്സ്.എ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വീട്ടിലെ ഏതെങ്കിലും സാധനം നശിക്കുകയോ, കളവോ പോകുകയോ ചെയ്താല്‍ അതിന്റെ വിലകൂട്ടി പറയുന്ന ശീലം ബ്രിട്ടീഷുകാര്‍ക്കുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയുള്ള ക്ലെയിം ആയിരുന്നാല്‍ പോലും വില കൂട്ടി പറഞ്ഞാല്‍ അത് റിടെയില്‍ ഫ്രോഡ് ആയി പരിഗണിക്കും.
ഇത്തരം ക്ലെയിമുകളുടെ വിശ്വാസ്യത പരിശോധിക്കാന്‍ ഇന്ന് പലമാര്ഗമുള്ളതിനാല് ഈ കള്ളത്തരം ക്ലെയിം അസാധുവാക്കാനിടയുണ്ട്.
വീട് ഓഫീസായി ഉപയോഗിക്കുന്നവര്‍
വീട്ടില്‍ വച്ച് തന്നെ ജോലിചെയ്യുന്നത് ചിലവ് ചുരുക്കും. എന്നാല്‍ ഈ ജോലിക്കിടയിലുണ്ടാകുന്ന അപകടങ്ങള്‍ക്കോ നഷ്ടങ്ങള്‍ക്കോ സാധാരണ ഹൗസ് ഇന്‍ഷുറന്‍സ് പോളിസി നഷ്ടപരിഹാരം നല്‍കില്ല.
മുറിവൈദ്യം അപകടം ആണെന്ന് പ്രായമുള്ളവര്‍ പറയാറുണ്ട്.വീട്ടില്‍ എന്തെങ്കിലും കേടുപാട് ഉണ്ടാകുമ്പോള്‍ ശരിയാക്കാന്‍ ഒരുകൈ സ്വന്തമായി നോക്കുന്നവര്‍ ശ്രദ്ധിക്കുക.നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെട്ടെക്കാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല