ചെന്നൈ: ബ്രോങ്കൈറ്റിസിനെയും അണുബാധയെയും തുടര്‍ന്ന് ചെന്നെയിലെ സെന്റ് ഇസബെല്ല ആശുപത്രിയില്‍ കഴിയുന്ന സ്റ്റൈല്‍ മന്നന് രജനീന്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
ഈ ദിവസത്തിനുള്ളില്‍ തന്നെ ഐ.സി.യുവിലും രജനി താരമായി. മറ്റ് രോഗികളുടെ അടുത്ത് പോയി സുഖവിവരങ്ങള്‍ അന്വേഷിക്കുകയും കുശലം ചോദിക്കുകയും ചെയ്യുന്ന രജനിയെ അത്ഭുതത്തോടെയാണ് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നത്.
രജനീകാന്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇസബെല്‍ പറഞ്ഞു. കഴിഞ്ഞ തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വീട്ടില്‍ വിശ്രമിച്ചുകൊള്ളാമെന്ന് പറഞ്ഞ് രജനിയാണ് ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടത്. അതാണ് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയായതെന്ന് ഡോക്ടര്‍ പറഞ്ഞു.
പൂര്‍ണ ആരോഗ്യവാനാകണമെങ്കില്‍ രണ്ടാഴ്ചത്തെ വിശ്രമം അദ്ദേഹത്തിന് അത്യാവശ്യമാണെന്നും ഡോക്ടര്‍ വ്യക്തമാക്കി. വളരെ തിരക്കുള്ളമനുഷ്യനാണ് അദ്ദേഹം. എങ്കിലും ആ തിരക്കുകളെല്ലാം മാറ്റിവച്ച് രണ്ടാഴ്ച വിശ്രമിച്ചേ മതിയാവൂ- ഡോക്ടര്‍ പറഞ്ഞു.
അച്ഛന് സുഖം പ്രാപിച്ചുവരികയാണെന്ന് രജനിയുടെ മകള്‍ ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം പ്രിയതാരത്തിന്റെ ആരോഗ്യത്തിനായി നാടെങ്ങുമുള്ള രജനി ആരാധകര്‍ പ്രാര്‍ത്ഥനയും വഴിപാടും തുടരുകയാണ്.
ഏപ്രില്‍ 29ന് പുതിയ ചിത്രമായ റാണയുടെ ചിത്രീകരണം തുടങ്ങിയ ദിവസമാണ് ആദ്യം രജനിക്ക് പനി അനുഭവപ്പെട്ടത്. അന്ന് ഡോക്ടര്‍മാര്‍ പരിശോധനയ്ക്കുശേഷം വിശ്രമം നിര്‍ദ്ദേശിച്ച് രജനിയെ തിരിച്ചയയ്ക്കുകയായിരുന്നു.
എന്നാല്‍ പിന്നീട് മെയ് നാലിന് വീണ്ടും ദേഹാസ്വാസ്ഥ്യവുമായി എത്തിയ രജനിയെ കര്‍ശനവിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല