1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2011

മുസ്ലീം മതനേതാക്കളെ വിമാനത്തിനത്തില്‍ നിന്നും ഇറക്കിവിട്ടു. മെംഫിസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. മുസ്ലീം മതനേതാക്കളുമായി പറക്കാന്‍ പൈലറ്റ് വിസമ്മതിച്ചുവെന്നാണ് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. സംഭവം വിവാദമായിട്ടുണ്ട്.

മെംഫിസ് സര്‍വകലാശാലയിലെ അറബിക് അധ്യാപകന്‍ കൂടിയായ മസുദുര്‍ റഹ്മാന്‍, ഗ്രേറ്റര്‍ മെംഫിസ് ഇസ്ലാമിക് അസോസിയേഷനില്‍ പെട്ട മുഹമ്മദ് സഗലൌള്‍ എന്നീ ഇമാമുമാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായാണ് പരാതി.

താന്‍ പരമ്പരാഗതമായ ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രമാണ് അണിഞ്ഞിരുന്നതെന്ന് റഹ്മാന്‍ പറഞ്ഞു. അറബി വേഷമാണ് സഗലൌള്‍ ധരിച്ചിരുന്നത്. സുരക്ഷാ വിഭാഗം തങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് വിമാനത്തില്‍ കയറുകയും ചെയ്തതാണ്. പിന്നീട് ഇറക്കിവിടുകയായിരുന്നു- റഹ്മാന്‍ വിശദീകരിച്ചു.

ഇവര്‍ യാത്രചെയ്യുന്നത് ചില സഹയാത്രികര്‍ക്ക് അസൗകര്യമുണ്ടാകുന്നു എന്നു വാദിച്ചാണത്രേ പെലറ്റുമാര്‍ ഇവര്‍ യാത്രചെയ്യുന്നതിനെ എതിര്‍ത്തത്. ഇരുവരെയും പിന്നീട് മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു.

ഇത് കടുത്ത മതവിവേചനമാണെന്നും തങ്ങളുടെ മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് കാരണമെന്നും റഹ്മാന്‍ പറഞ്ഞു. ഇമാമുമാരെ ഇറക്കിവിട്ട സംഭവം അന്വേഷിച്ചു വരുകയാണെന്നും ഇവര്‍ക്കുണ്ടായ അസൗകര്യത്തിനു മാപ്പുപറയുന്നതായും ഡല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.