ബ്രിട്ടനിലെ അതിസമ്പന്നനായ വ്യവസായിയെന്ന സ്ഥാനം തുടര്‍ച്ചയായി ഏഴാംവര്‍ഷവും ഇന്ത്യന്‍ വംശജനായ ഉരുക്ക് വ്യവസായി ലക്ഷ്മിമിത്തലിന്. 1751 കോടി പൌണ്ടിന്റെ (ഏതാണ്ട് 1.2 ലക്ഷം കോടി രൂപ) ആസ്തിയുമായാണ് മിത്തല്‍ ബ്രിട്ടനിലെ ഒന്നാം നമ്പര്‍ ധനാഢ്യനെന്ന പദവി നിലനിര്‍ത്തിയത്.
സണ്‍ഡേ ടൈംസിന്റെ 2011ലെ ധനാഢ്യരുടെ പട്ടികയിലാണ് മിത്തല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. എന്നാല്‍, പോയവര്‍ഷത്തില്‍ നിന്നും മിത്തലിന്റെ സമ്പത്തില്‍ കാര്യമായ ഇടിവുസംഭവിച്ചു. 493 കോടി പൌണ്ടിന്റെ കുറവാണ് ഇക്കുറി നേരിട്ടത്.
2010ല്‍ 2245 കോടിയായിരുന്നു മിത്തലിന്റെ ആസ്തി. ലോകപ്രശസ്ത ഉരുക്ക് കമ്പനിയായ ആര്‍സിലര്‍ മിത്തലിന്റെ ഓഹരി വിലയിലെ ഇടിവാണ് മിത്തലിന് തിരിച്ചടിയായത്. 1845 കോടി പൌണ്ടില്‍ നിന്ന് 1365 കോടി പൌണ്ടിലേക്കാണ് ഓഹരി വില കുറഞ്ഞത്. ഈ വര്‍ഷം സമ്പത്തിന്റെ കണക്കില്‍ കുറവുണ്ടായെങ്കിലും മികച്ച വളര്‍ച്ചതോത് നിലനിര്‍ത്തി.
ബ്രിട്ടനിലെ മറ്റൊരു ഇന്ത്യന്‍ വ്യവസായി ലോഡ് സ്വരാജ് പോള്‍ ഇക്കുറി മികച്ച നേട്ടമുണ്ടാക്കി. 85 കോടി പൌണ്ടാണ്(6200 കോടിയിലേറെ രൂപ) ലോഡ് സ്വരാജ് പോളിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം ഇത് 30 കോടിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല