ലണ്ടന്‍: വിവസ്ത്രനായി പൂന്തോട്ടം നനച്ച പ്രകൃതി സ്നേഹി വിചാരണ നേരിടുന്നു. 62 കാരനായ ഡോണാള്‍ഡ് സ്പ്രിഗാണ് നഗ്നനായി ചെടിനനച്ചതുകാരണം കുഴപ്പത്തിലായത്. ഡൊണാള്‍ഡിന്റെ അയല്‍ക്കാരാണ് വില്ലന്മാര്. പൊതുമര്യാദയ്ക്ക് വിരുദ്ധമായി ഇയാള്‍ വീടിനുമുന്നില്‍ വിവസ്ത്രനായി നിന്ന് പൂന്തോട്ടം നനച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അയല്‍വാസികള്‍ പരാതി നല്‍കിയിരിക്കുന്നത്.
തന്റെ നഗ്നനായുള്ള പൂന്തോട്ട പരിചരണം അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന വാദത്തെ ഡോണാള്‍ഡ് തള്ളിക്കളഞ്ഞു. ഗ്ലൊസെസ്റ്റര് ഷൈറിലെ സിറന്സെസ്റ്ററിലുള്ള തന്റെ വീട്ടില്‍ നിന്നും 150 മീറ്റര്‍ അകലെയാണ് പരാതിക്കാരുടെ വീട്. ഇവര്‍ തങ്ങളുടെ ബാല്‍ക്കണിയിലിരുന്ന് ദൂരദൃശ്യം സാധ്യമാക്കുന്ന ലെന്‍സ് ഉപയോഗിച്ച് തന്റെ നഗ്നത ആസ്വദിച്ചതിന് താന്‍ കുറ്റക്കാരനല്ലെന്നാണ് ഇയാള്‍ പറയുന്നത്.
ഇയാള്‍ ചെയ്തത് തെറ്റല്ലെന്ന് സ്പ്രിഗിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ മൊഹമ്മദ് ഇക്ബാല്‍ ചെല്ടണ്ഹാം മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ഇയാള്‍ നഗ്നതാവാദിയാണെന്നും തന്റെ പൂന്തോട്ടത്തിലാണ് നഗ്നനായി നിന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. പരാതിപറഞ്ഞ അയല്‍ക്കാര്‍ 150 മീറ്റര്‍ അകലെയുള്ളവരാണ്. ഇയാളുടെ ഫോട്ടോകള്‍ അവരെടുത്തിട്ടുമുണ്ട്. ദൂരെ നിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ വ്യക്തമായി എടുക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ലെന്‍സ് ഇവര്‍ക്കുണ്ട്. അല്ലാതെ ഇത്രയും ദൂരെ നിന്നും ഡൊണാള്‍ഡ് വസ്ത്രമണിഞ്ഞോ ഇല്ലയോ എന്ന് ഇവര്‍ക്കെങ്ങനെ അറിയാന്‍ കഴിഞ്ഞെന്നും അദ്ദേഹം ചോദിച്ചു.
തന്റെ വീടിന് തൊട്ടടുത്തുള്ള അയല്‍ക്കാര്‍ പുറത്തുപോയ ശേഷം മാത്രമേ ഡോണാള്‍ഡ് നഗ്നനായി പുറത്തേക്ക് പോകാറുള്ളൂ. തന്റെ ഈ രീതികൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇയാള്‍ നഗ്നനാവാറൂള്ളൂവെന്നും സോളിസിറ്റര്‍ കോടതിയെ അറിയിച്ചു. ാമ്യം ലഭിച്ച ഇയാളുടെ വിചാരണ ജൂണ്‍ 20ന് തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല