ലോസ് എഞ്ചല്‍സ്: വാക്കര്‍ ബ്രദേഴ്സ് സംഗീത ബാന്റിന്റെ സ്ഥാപകരിലൊരാളായ ജോണ്വാക്കര് അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലുള്ള തന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 67 വയസ്സായിരുന്നു. കരളില്‍ അര്‍ബുദം ബാദിച്ച് അദ്ദേഹം ആറുമാസമായി ചികിത്സയിലായിരുന്നു.
സ്കോട്ട് ഏഞ്ചല്‍, ജോണ്‍ മൗസ്, ഗ്രേ ലീഡ്സ് എന്നിവരുമായിച്ചേര്ന്നാണ് അദ്ദേഹം വാക്കര്‍ ബ്രദേഴ്സിന് രൂപം നല്‍കുന്നത്.60-ളുടെ സംഗീതം വാക്കര്‍ ബ്രദേഴ്സിനൊപ്പമായിരുന്നു. ‘മേക്ക് ഇറ്റ് ഈസി ഓണ്‍ യുവര്‍സെല്‍ഫ്’, ‘ദ സണ്‍ ആറിന്റ് ഗോണാ ഷൈന്‍ ‘ എന്നിവ വാക്കര്‍ ഹിറ്റുകളില്പ്പെടുന്നു.
ഇംഗ്ലണ്ടിലേക്ക് ചേക്കേറിയതോടെയാണ് വാക്കര്‍ ബ്രദേഴ്സ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1970കളില്‍ ഇവരുടെ ആല്‍ബങ്ങള്‍ വാണിജ്യപരമായി വന്‍ ഹിറ്റുകളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല