1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2011

ലണ്ടന്‍: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് ബ്രിട്ടനിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയ്ക്കുമുന്നില്‍ പ്രതിഷേധ പ്രകടനം. ചെസ്‌ഷൈറിലെ എല്‍സ്മിയര്‍ പോര്‍ട്ടിനു മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്.

എണ്ണശുദ്ധീകരണ ശാലയ്കക്കുമുന്നിലെ പ്രകടനത്തിനു മുന്‍പ് വടക്കന്‍ വെയില്‍സിലും, ഇംഗ്ലണ്ടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തും നടന്ന മെല്ല്‌പോക്ക് സമരത്തില്‍ 100 ഓളം വാഹനങ്ങള്‍ പങ്കെടുത്തു. ദ സ്റ്റാന്‍സ് ലോ ഫ്യൂവല്‍ പ്രൊട്ടറ്റ് ആന്റ് ഡയറക്ട് ആക്ഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സമരപരിപാടികള്‍ നടന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഈ ഗ്രൂപ്പ് തങ്ങളെ പിന്തുണയ്ക്കുന്നവരെ കണ്ടെത്തിയത്. 3,000ആളുകളെ പ്രതിനിധീകരിച്ച് 600 വാഹനങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ എണ്ണശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം തടയുമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ധന നികുതി കുറയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. വലിയ ഗതാഗത പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാന്‍ ഇതിന് കഴിഞ്ഞില്ല. പ്രവര്‍ത്തനം തടയുമെന്ന് പ്രഖ്യാപിച്ച എണ്ണ ശുദ്ധീകരണ ശാലയ്ക്കു ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എണ്ണശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തന തടയാനുള്ള യാതോരു ശ്രമവും ഇവരുടെ ഭാഗത്തുനിന്നുണ്ടായില്ല.

എന്നാല്‍ ഈ എണ്ണശുദ്ധീകരണശാലയുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം തടയാന്‍ പ്രകടനത്തിന് കഴിഞ്ഞുവെന്നാണ് സംഘാടകരിലൊരാളായ ഇറാന്‍ ചാള്‍സ്‌വേത്ത് അവകാശപ്പെടുന്നത്. ഇതേസമയത്ത് പമ്പിലെത്തിയ വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുകയും പുറത്തേക്കുപോകയും ചെയ്തിരുന്നതായി ചെസ്‌ഷൈര്‍ പോലീസ് സ്ഥിരീകരിച്ചു.

മുന്നറിയിപ്പിനെ തുടര്‍ന്ന് എണ്ണശുദ്ധീകരണ ശാലയ്ക്കു സമീപം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രകടനക്കാര്‍ സമാധാനപരമായും, സുരക്ഷിതമായും, നിയമപരമായും പ്രകടനം നടത്തുന്നു എന്നുറപ്പാക്കാനായി ഹൈവേ ഏജന്‍സി, പ്രാദേശിക അധികൃതര്‍, സമീപപ്രദേശത്തുള്ള ഫോഴ്‌സുകള്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ടെന്ന് ഫോഴ്‌സിന്റെ വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.