മാഞ്ചസ്റ്റര്‍: യു.കെ മലയാളികള്‍ മാറിവരുന്ന ജീവിത സാഹചര്യങ്ങളില്‍ ഉത്തരവാദിത്ത പൂര്‍ണ്ണമായ ജീവിതം നയിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്ന് ഫാ: എബ്രഹാം കണ്ടത്തില്‍കര സി.എം.ഐ വ്യക്തമാക്കി. കേരള കത്തോലിക്ക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) ഈസ്റ്റര്‍ ആഘോഷപരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളിലും, ജോലിസ്ഥലങ്ങളിലും സമാധാനമില്ലാത്ത് അവസ്ഥയില്‍ രക്ഷകനായ യേശവിനെ ആശ്രയിക്കുമ്പോള്‍ യഥാര്‍ത്ഥ സമാധാനം ലഭ്യമാകുമെന്നും തനിക്കുള്ളത് മറ്റുള്ളവരുമായി പങ്കുവച്ച് പങ്കുവെയ്ക്കലിന്റെ ജീവിതം നയിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 1.30ന് പരിശുദ്ധദൈവമതാവിനെ വണക്കമാസത്തെ തുടര്‍ന്ന് നടന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. ഫാ.എബ്രഹാം കണ്ടത്തില്‍കര കാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജോസ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.
ഫാ: എബ്രഹാം കണ്ടത്തില്‍കര ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയും അസോസിയേഷന്റെ പ്രഥമ സുവനീറായ മെനോറ 2011 പ്രകാശനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. അസോസിയേഷന് ചെയര്‍പേഴ്സണ്‍ സുശീലാ ജേക്കബിന് ആദ്യ കോപ്പി നല്‍കികൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ജോസ് ജോര്‍ജ്, സെക്രട്ടറി ബിജു ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.സി.എ.എം വിമന്‍സ് വിംഗ് അവതരിപ്പിച്ച ക്യാന്‍ഡില്‍ ഡാന്‍സോടെ കലാസന്ധ്യക്ക് തിരിതെളിഞ്ഞു. മാഞ്ചസ്റ്റര്‍ കാത്തലിക് യൂത്ത് മൂവ്മെന്റിലെ പ്രതിഭകളും, മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ കലാസന്ധ്യക്ക് നിറം പകര്‍ന്നു.
ഐറിന് പോള്‍,മെല്‍വിന്‍തോമസ്, ജേബി തോമസ് തുടങ്ങിയവര്‍ പരിപാടിയില്‍ അവതാരകരായിരുന്നു. സ്ക്കൂളിലും, സണ്‍ഡേ സ്ക്കൂളിലും മികച്ച വിജയം കൈവരിച്ചവരെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. അലക്സ് വര്‍ഗ്ഗീസ് സ്വാഗതവും, സിനി സണ്ണി കൃതജ്ഞതയും രേഖപ്പെടുത്തി. യൂത്ത് വിംഗ് അവതരിപ്പിച്ച സ്കിറ്റ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. സുനില്‍ കോച്ചേരി, പ്രീതാമിന്റോ, അസീസാ ടോമി, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും കെ.സി.എ.എം എക്സിക്യുട്ടീവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല