ഏക്ത കപൂറിന്റെ പുതിയ ചിത്രം രാഗിണി എം.എം.എസ് വിവാദമാകുന്നു. ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ചിത്രത്തോടുള്ള പ്രതിഷേധം പോസ്റ്ററുകളോടാണ് പ്രധാനമായും കാണിക്കുന്നത്. പോസ്റ്ററുകള്‍ വലിച്ചുകീറുകയും, ചിലയിടങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജ്കുമാര് യാദവിന്റെയും, കൈനാസ് മോടിവാലയുടെയും മുഖത്ത് കരിയൊഴിക്കുകയും ചെയ്തിട്ടുണ്ട്.
പോസ്റ്ററുകളിലെ അശ്ലീല രംഗങ്ങളാണ് പ്രശ്നം. ഏറെ സെക്സിയായ ചിത്രങ്ങളാണ് പോസ്റ്റുകളില്‍ നല്‍കിയിട്ടുള്ളത്. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സാന്റ ക്രൂസ് സ്റ്റേഷന് സമീപം പ്രദര്‍ശിപ്പിച്ച രണ്ട് വലിയ ബോര്‍ഡുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റി കീറിക്കളഞ്ഞു. അന്തേരിയിലെയും ബാന്ത്ര തടാകത്തിനരികിലെയും ഏതാനും ചില പോസ്റ്ററുകളില്‍ കരിയൊഴിച്ചിട്ടുണ്ട്.
ഇത് ബാലാജി ടീമിനെ പ്രകോപിതരാക്കിയിട്ടുണ്ട്. തങ്ങളുടെ ചിത്രത്തെ തകര്‍ക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണിതെന്നാണ് ഇവര്‍ പറയുന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തിനു പുറമേ ചിത്രത്തിനെതിരെ ദില്ലി സ്വദേശി ദീപിക രംഗത്തുവന്നിരിക്കുകയാണ്. ദീപികയുടെ യഥാര്‍ത്ഥ ജീവിതകഥയാണ് രാഗിണി എം.എം.എസ് പറയുന്നത്. കോണ്ട്രാക്ടില് പറഞ്ഞതിന് വിരുദ്ധമായി റിലീസിന് മുമ്പ് ചിത്രം കാണാന്‍ നിര്‍മ്മാതാവ് തനിക്ക് അനുമതി നല്‍കുന്നില്ലെന്നാണ് ദീപികയുടെ പരാതി.
ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ കാര്യമാക്കുന്നില്ലെന്നാണ് കൈനാസ് പറയുന്നത്. ജനങ്ങള്‍ ഈ ചിത്രം കാണാന്‍ വരുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ ചിത്രത്തെ തകര്‍ക്കില്ലെന്നും ഈ ചിത്രം കണ്ടാല്‍ ജനങ്ങളുടെ ധാരണ പാടേ മാറുമെന്നും ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച രാജ്കുമാര് പറഞ്ഞു.
അതേസമയം, ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ കട്ട് ചെയ്ത് എ. സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീനുകളിലെ അശ്ലീലത ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ബോര്‍ഡ് തീരുമാനം. കാമമുണ്ടാക്കുന്ന മരുന്നുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് രാജ്കുമാര് കൈനാസിനോട് പറയുന്ന രംഗമാണ് കട്ട് ചെയ്യണമെന്ന് പറഞ്ഞതില്‍ ആദ്യത്തേത്. വദനരതിയില് ഏര്‍പ്പെടാന്‍ രാജ്കുമാറിന്റെ കഥാപാത്രം കാമുകിയോട് ആവശ്യപ്പെടുന്നതാണ് രണ്ടാമത്തേത്. സ്ത്രീപുരുഷ ജനനേന്ദ്രയങ്ങളുമായി ബന്ധപ്പെട്ട് ഈ ദമ്പതികള്‍ നടത്തുന്ന അശ്ലീല സംഭാഷണങ്ങളാണ് മൂന്നാമത്തേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല