മുംബൈ: തോളെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് ഐ.പി.എല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കില്ല. ആസ്ട്രേലിയയുടെ ഓള് റൗണ്ടര്‍ ജെയിംസ് ഹോപ്സായിരിക്കും ഇനിയുള്ള മല്‍സരങ്ങളില്‍ ദല്‍ഹിയെ നയിക്കുക.
സെവാഗ് പുറത്തുപോകുന്നത് ദല്‍ഹിക്ക് കനത്ത തിരിച്ചടിയാകും. പല മല്‍സരങ്ങളിലും സെവാഗ് ഒറ്റക്കായിരുന്ന ടീമിനെ വിജയിപ്പിച്ചത്. നിലവില്‍ ഐ.പി.എല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരംകൂടിയാണ് സെവാഗ്.
അതിനിടെ അടുത്തമാസം ആരംഭിക്കാനിരിക്കുന്ന വീന്‍ഡീസ് പരമ്പരയും സെവാഗിന് നഷ്ടമാകുമെന്നുറപ്പായിട്ടുണ്ട്. ജൂണ്‍ നാലുമുതലാണ് വീന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുക.ടീമിനെ ഈമാസം 13ന് ചെന്നൈയില്‍ പ്രഖ്യാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല