45 കാരനായ ഷാരൂഖ് ഇത്രയും കാലത്തെ അഭിനയ ജീവിതത്തിനിടയില്‍ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ താരവും കാമുകിയുമായുള്ള ഗാഢമായ ചുംബന രംഗങ്ങള്‍ കിംഗ് ഖാന്റെ ഒരു ചിത്രത്തില്‍ പോലും കാണാനിടയില്ല. ഇതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഖാന്.
സിനിമയില്‍ താനൊരിക്കലും ചുംബിച്ചിട്ടില്ലെന്നും എങ്ങനെയാണ് ചുംബിക്കുക എന്നത് തനിക്കറിയില്ലെന്നുമാണ് നടന് പറയുന്നത്. ‘സിനിമയില്‍ ചെയ്യാനിഷ്ടമില്ലാത്തതായി രണ്ടും കാര്യങ്ങളാണുള്ളത്. അതില്‍ ഒന്ന് ചുംബനരംഗങ്ങളാണ്. രണ്ടാമത്തേത് കുതിരസവാരിയും. എന്നെ സമീപിക്കുന്ന എല്ലാ സംവിധായകരോടും ആദ്യം തന്നെ ഞാന്‍ പറയാറുള്ള രണ്ട് കാര്യങ്ങളാണിത്. ‘
പുതിയ ചിത്രമായ രാവണുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഷാരൂഖിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നില്‍. രാവണില്‍ ഷാരൂഖ് കരീനയെ ചുംബിക്കുന്ന രംഗമുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ച് ഒരു യുവ പത്രപ്രവര്‍ത്തക ചോദിച്ചപ്പോഴാണ് ഷാരൂഖ് ഇങ്ങനെ പ്രതികരിച്ചത്.
മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോട് ഷാരൂഖ് പ്രതികരിച്ചത് ഇങ്ങിനെ,
താങ്കളുടെ പുതിയ ചിത്രമായ രാവണില്‍ കരീനയുമായുള്ള ചുംബനരംഗമുണ്ടെന്ന വാര്‍ത്ത ശരിയാണോ?
ഷാരൂഖ്: ഈ റിപ്പോര്‍ട്ട് എവിടെയാണ് കണ്ടത്.?
ഇന്റര്‍നെറ്റില്‍ ഇത് സുലഭമാണ്. മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളാണ് മിക്കതും
ഷാരൂഖ്: നിങ്ങള്‍ക്ക് എത്ര വയസായി?
25 വയസ്. പക്ഷേ ഒരു പെണ്ണിനോട് പ്രായം ചോദിക്കാന്‍ പാടില്ല.
ഷാരൂഖ്: ശരി, എന്നാല്‍ ഇതുപോലുള്ള ചോദ്യങ്ങള്‍ ആണുങ്ങളോടും ചോദിക്കാന്‍ പാടില്ല. വിവാഹിതനും, അച്ഛനുമായ എന്നോട് നിങ്ങള്‍ ഈ ചോദ്യം ചോദിച്ചു. തെരുവിലുള്ള ഒരാളോടാണ് നിങ്ങള്‍ ഈ ചോദ്യം ചോദിച്ചതെങ്കിലോ? നിങ്ങള്‍ യുവതിയായതുകൊണ്ടും ജേണലിസത്തില്‍ തുടക്കക്കാരിയായതുകൊണ്ടും പറയുകയാണ്. ഇന്റര്‍നെറ്റില്‍ കാണുന്നതെല്ലാം കണ്ണും അടച്ച് വിശ്വസിക്കരുത്. അത് എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ല.
ചുംബനരംഗങ്ങളിലഭിനയിക്കാന് തനിക്ക് ഇഷ്ടമില്ലാത്തത് ചുംബിക്കാന്‍ അറിയാത്തതിനാലാണ്. തനിക്ക് ഇഷ്ടമില്ലാത്തത് സിനിമയിലും ചെയ്യാറില്ല. ഷാരൂഖ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല