ആതുര സേവനരംഗത്ത് നേഴ്സിങ് പരിശീലന കേന്ദ്രങ്ങളിലും പ്രശസ്തമായ കോഴിക്കോട് മേരിക്കുന്ന് നിര്‍മ്മല ഹോസ്പിറ്റലിലെ നേഴ്സസ് തങ്ങളുടെ റീയൂണിയന് നൈറ്റിംഗെയില്സ് ഓഫ് നിര്‍മ്മല യുകെ നൊസ്റ്റാള്ഡി ഡെര്‍ബിയില്‍ സംഘടിപ്പിക്കുന്നു. മേരിക്കുന്ന് ഹോസ്പിറ്റല്‍ നേഴ്സസിന്റെ പ്രഥമ സംഗമം നേഴ്സിങ് പ്രൊഫഷന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗെയിലിന്റെ ജന്മഭൂമിയില് തന്നെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.
ഡെര്‍ബിയിലെ സിന്ഫിന്മൂര് സോഷ്യല്‍ ക്ലബ്ബില്‍ വച്ച് മേയ് 29 ഞായറാഴ്ച 10 മുതല്‍ 5 വരെ ആയിരിക്കും റീയൂണിയന്. സൗഹൃദം പങ്കിടുന്നതിനും ഗൃഹാതുരത്വം ഉണര്‍ത്തുവാനും ആഹ്ലാഹം പങ്കിടുന്നതിനുമുദ്ദേശിച്ച് സംഘടിപ്പിക്കുന്ന നൈറ്റിംഗെയില്സ് ഓഫ് നിര്‍മ്മല യുകെ നൊസ്റ്റാള്‍ജിയയില്‍ പങ്കെടുക്കുവാന്‍ എല്ലാ നിര്‍മ്മല ഹോസ്പിറ്റല്‍ നേഴ്സസിനെയും കുടുംബ സമേതം ക്ഷണിച്ചുകൊള്ളുന്നതായി റീയൂണിയന് സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സാല്‍ജി ജോണ്‍ 07721742106,
മാക്സി മാനുവെല്‍ -07806877812,
ഡെയ്സി തോമസ് – 01283220030
റീയൂണിയന് വേദി-
സിന്ഫിന് മൂര്‍ സോഷ്യല്‍ ക്ലബ്, സിന്ഫിന്, ഡെര്‍ബി, DE24 3DH
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല