ലണ്ടന്‍: ഇന്ധന വില വര്‍ഷത്തില്‍ ശരാശരി 200 പൗണ്ട് വരെ വര്‍ധിക്കാനിടയുണ്ടെന്ന് വ്യവസായസ്ഥാപനങ്ങളുടെ മുന്നറിയിപ്പ്. ഹോള്‍സെയില്‍ വിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആദ്യ വര്‍ധനവുണ്ടാവുമെന്നും റിപ്പോര്‍ട്ട്. മഞ്ഞുകാലം തുടങ്ങുന്നതോടെ ഗ്യാസ്, വൈദ്യുതി, എന്നിവയുടെ ഹോള്‍സെയില്‍ വിലയില്‍ 25% വര്‍ധനവുണ്ടാവും. ഈ വില വര്‍ധനവ് ഗാര്‍ഹിക ഇന്ധന ബില്ലുകളെ പ്രതിഫലിക്കില്ല എന്നതുകൊണ്ടുതന്നെ ഇതിനുശേഷമുണ്ടാവുന്ന വില വര്‍ധനവാണ് ഉപഭോക്താക്കളെ ബാധിക്കുക.
മധ്യേഷ്യയിലെ പ്രക്ഷോഭങ്ങളും, ജപ്പാന്റെ ആണവദുരന്തവുമാണ് ഇതിന് കാരണമെന്നാണ് സെന്‍ട്രിക പറയുന്നത്. ഗ്യാസ്, വൈദ്യുതി എന്നിവയുടെ 2011-12 മഞ്ഞുകാലത്തെ വില കഴിഞ്ഞവര്‍ഷം ഈ സമയമുണ്ടായിരുന്നതിനേക്കാള്‍ 25% അധികമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മധ്യേഷ്യയിലെയും ജപ്പാനിലെയും പ്രശ്‌നങ്ങള്‍ ഹോള്‍സെയില്‍ ഗ്യാസ് വിലയില്‍ വര്‍ധനവുണ്ടാക്കുമെന്നും ഇത് ഇന്ധന ബില്ലുകളില്‍ റെക്കോര്‍ഡ് വര്‍ധനയാവുമുണ്ടാക്കുക എന്നും ഇന്ധന വില താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റായ ദ എനര്‍ജി ഷോപ്പ്. കോമിലെ ജോ മാലിനോവ്‌സ്‌കി പറയുന്നു.
16മില്യണ്‍ എക്കൗണ്ടുകളുള്ള ബ്രിട്ടീഷ് ഗ്യാസ് കഴിഞ്ഞമാസങ്ങളില്‍ 7 % വില വര്‍ധിപ്പിച്ചിരുന്നു. 742മില്യണ്‍ പൗണ്ട് ലാഭം ലക്ഷ്യം വച്ച് ഇന്ധനവില 24% വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടീഷ് ഗ്യാസിന്റെ മാതൃസ്ഥാപനം സെന്‍ട്രിക ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ഗ്യാസിന്റെയും ഓയിലിന്റെയും വില വര്‍ധിപ്പിച്ചത് 300മില്യണ്‍ പൗണ്ടിന്റെ നികുതി ഭാരമുണ്ടാക്കുമെന്നാണ് സെന്‍ട്രിക പറയുന്നത്.
സെന്‍ട്രികയുടെ മുന്നറിയിപ്പ് ഇപ്പോള്‍ തന്നെ ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മിക്ക ഇന്ധന ദാതാക്കളും അവരുടെ കുറഞ്ഞവില ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. എന്‍.പവ്വര്‍ വര്‍ഷത്തില്‍ 960പൗണ്ടാക്കിയപ്പോള്‍ ഗോ ഫിക്‌സ് 6 ഗ്യാസിന് 4.7%വും വൈദ്യുതിക്ക് 8.5 വര്‍ധിപ്പിച്ചു. ചെറുകിട വിതരണക്കാരായ യൂടിലിറ്റിയും, ഓവോയും ഗ്രീന്‍ എനര്‍ജിയും അടിസ്ഥാന വില വര്‍ധിപ്പിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല