അല്‍ ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ അഞ്ചു വര്‍ഷത്തിലേറെയായി അബോട്ടാബാദില്‍ സുരക്ഷിതനായി കഴിഞ്ഞതു സംബന്ധിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് പാകിസ്താന്‍ മറുപടി പറയുന്നത് കാത്തിരിക്കുകയാണെന്ന് അമേരിക്ക.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് മാര്‍ക്ക് ടോണറായി ലാദന്‍ വിഷയത്തില്‍ പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് യുഎസ് നിലപാട് വ്യക്ത്മാക്കിയത്. ലാദന് പാക്കിസ്ഥാനില്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ഗൗരവമേറിയ ചോദ്യങ്ങളാണ് യുഎസ് ഉയര്‍ത്തിയത്.
ഉത്തരങ്ങള്‍ പെട്ടെന്നു ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. എങ്കിലും, മറുപടിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. പാക്കിസ്ഥാന്റെ മറുപടി ലഭിക്കുന്നതു വരെ ഒരു മുന്‍വിധികളിലും യുഎസ് എത്തിച്ചേരില്ല-ടോണര്‍ വ്യക്തമാക്കി.
ലാദന്‍ വിഷയത്തില്‍ അമേരിക്ക പാകിസ്താനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയാണ്.
ലാദന് പാകിസ്താനില്‍ സഹായം നല്‍കിയ ശൃഖലയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒട്ടേറെ മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥരും പാകിസ്താനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ലാദനെ വളര്‍ത്തിയതു പാകിസ്താനല്ലെന്നും മറ്റുള്ളവരുടെ തെറ്റിന് തങ്ങളെ പഴിപറയേണ്ടെന്നും പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അമേരിക്കയില്‍നിന്നുള്ള ഭീഷണിയും രാജ്യത്തിനകത്തുനിന്നുള്ള വിമര്‍ശനങ്ങളും കാരണം വലയുകയാണ് പാക് ഭരണകൂടം.
വാദന്‍ വധത്തിന്റെ വിവരം പുറത്തുവിട്ടുകൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ പാകിസ്താനെതിരെ ആരോപണമുയര്‍ത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സിബിഎസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ കൈക്കൊണ്ടത് മറ്റൊരു നയമായിരുന്നു.
പാകിസ്താന്‍ അറിയാതെ ലാദന് അവിടെ ഒളിവില്‍ കഴിയാനാവില്ലെന്ന് അമേരിക്ക കരുതുന്നുണ്ടെന്ന സൂചനയാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിഴലിച്ചത്. ഉസാമയുടെ ഒളിത്താവളം സംബന്ധിച്ച് അമേരിക്ക ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെ ആശ്രയിച്ചായിരിക്കും യു.എസ്. പാക് ബന്ധത്തിന്റെ ഭാവിയെന്ന് പാകിസ്താനിലെ അമേരിക്കന്‍ അംബാസഡര്‍ കാമറൂണ്‍ ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല