1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2011


ലിവര്‍പൂള്‍ സ്വദേശികളായ ഷിജു തോമസിന്റെയും ഷാലിയുടെയും രണ്ടരവയസുകാരന്‍ മകന്‍ ടോം കാന്‍സര്‍ ബാധിച്ചു മരിച്ചു.രോഗം വഷളായതിനെ തുടര്‍ന്ന് ഒരു വയസുള്ളപ്പോള്‍ കരളില്‍ കാന്‍സര്‍ ബാധിച്ചുവെന്ന് കണ്ടെത്തിയ കുട്ടിയെ രോഗം ഭേദാമാകെതെ വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി കോട്ടയം കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ പ്രവേശിപ്പിച്ചിരുന്നു.ചികിത്സയിലായിരുന്ന ടോം ഇന്നലെയാണ് മരിച്ചത്.

യു കെയിലെ ആദ്യകാല മാലയാല സംഘടനകളില്‍ ഒന്നായ കേരള കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ (കെസിഡബ്ല്യൂഎ) സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന ചന്ദ്രബോസിന്റെ (ബോസ്) ഭാര്യ ഉഷകുമാരി (47)തിങ്കളാഴ്ച പുലര്‍ച്ചയോടെ ക്രോയിഡോണിലെ മെയ്‌ഡേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് മരിച്ചു.ആരോഗ്യവതിയായ ഉഷാകുമാരിയെ കഴിഞ്ഞ മാസമാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശിപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ രണ്ട് ദിവസമായി ഉഷാകുമാരിയുടെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

അകാലത്തില്‍ നമ്മെ വേര്‍പെട്ട ടോം മോനും ഉഷാകുമാരിക്കും NRI മലയാളി ടീമിന്‍റെ ആദരാഞ്ജലികള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.