അര്‍നോള്‍ഡ് ഷ്വാസ്നഗര്‍ എന്ന ഹോളിവുഡ് നായകനെ അറിയാത്തവരായി നമ്മില്‍ ആരുമുണ്ടാവില്ല.സൂപ്പര്‍ ഹിറ്റായ പല ഹോളിവുഡ് സിനിമകളിലെയും അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമാണ്.സിനിമാക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ എങ്ങിനെ ശോഭിക്കാം ഈനതിനുള്ള ഉദാഹരണമായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ആയി അദ്ദേഹം കാഴ്ച വച്ച പ്രകടനം.(അവസാന കാലഘട്ടമൊഴിച്ചാല്‍ ).അടുത്ത കാലത്തി സിനിമയില്‍ സജീവമാകാന്‍ അദ്ദേഹം ഗവര്‍ണര്‍ പദവി ഒഴിഞ്ഞിരുന്നു.
25 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം അര്‍നോള്‍ഡും ഭാര്യയും പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത.ജേര്‍ണലിസ്റ്റ് ആല ഷ്രിവര്‍ ആണ് അര്‍നോള്‍ഡിന്റെ ഭാര്യ.രണ്ടു പേരും ചേര്‍ന്നു ഏറെ ആലോചിച്ചും ചര്‍ച്ച ചെയ്തും പ്രാര്‍ഥിച്ചുമാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ദമ്പതികള്‍ക്ക് 14 -നും 21 -നും ഇടയില്‍ പ്രായമുള്ള 4കുട്ടികളുണ്ട്.വേര്‍പിരിഞ്ഞാലും കുട്ടികളെ സംയുക്തമായി നോക്കുമെന്നും അവരായിരിക്കും തങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമെന്നും ദമ്പതികള്‍ പറയുന്നു.അര്‍നോള്‍ഡിന്റെ രാഷ്ട്രിയ നിലപാടുകളെക്കുറിച്ചും സിനിമയില്‍ ആയിരുന്നപ്പോള്‍ സ്ത്രീകളുമായി ഇടപഴകിയിരുന്നതിനെക്കുറിച്ചും ഭാര്യക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.അര്‍നോള്‍ഡ് തിരികെ സിനിമയില്‍ പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് ദമ്പതികള്‍ പിരിയാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല