ലണ്ടന്‍: പണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റികളില്‍ സീറ്റുകള്‍ വിലകൊടുത്തുവാങ്ങാമെന്ന ഡേവിഡ് വില്ലെറ്റ്സിന്റെ പ്രഖ്യാപനം പുറപ്പെടുവിച്ച് നാല് മണിക്കൂറിനുള്ളില്‍ തന്നെ പിന്‍വലിച്ചു. പണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 28,000പൗണ്ട് നല്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന പരിഗണനനല്കാമെന്നാണ് യൂണിവേഴ്സിറ്റീസ് ആന്റ് സയന്‍സ് മന്ത്രി വില്ലെറ്റ്സ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടായതിനെ തുടര്‍ന്ന് പ്രഖ്യാപനം പിന്‍വലിക്കുകയായിരുന്നു.
ഇത് വിദ്യാഭ്യാസ മേഖലയില്‍ പണക്കാര് പാവപ്പെട്ടവര്‍ എന്ന വേര്‍തിരിവുണ്ടാക്കുമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. പണക്കാരായ വിദ്യാര്‍ത്ഥികള്‍ സീറ്റുകള്‍ പണം കൊടുത്തുവാങ്ങുമെന്നതിനാല് സ്റ്റുഡന്‍സ് ക്വാട്ടമുഴുവന് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനാവുമെന്ന് പറഞ്ഞാണ് ഈ വിമര്‍ശനത്തെ അതിജീവിക്കാന്‍ വില്ലെറ്റ്സ് ശ്രമിച്ചത്.
എന്നാല്‍ ഇതിനെതിരെ ജനങ്ങള്‍ ശക്തമായി രംഗത്തെത്തിയതോടെ പ്രഖ്യാപനം കഴിഞ്ഞ് നാല് മണിക്കൂറിനുശേഷം അത് പിന്‍വലിക്കാന്‍ വില്ലെറ്റ്സ് നിര്‍ബന്ധിതനായി. പണക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങി സീറ്റു നല്കുന്ന പ്രശ്നമില്ലെന്നും കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമെ സീറ്റു നല്‍കൂവെന്നും വില്ലെറ്റ് തിരുത്തുവരുത്തി.
വില്ലെറ്റ്സിന്റെ വിവാദ പ്രഖ്യാപനം ഉണ്ടായ ഉടന്‍ അധ്യാപക സംഘടനകള്‍ പ്രതിഷേധമറിയിച്ചിരുന്നു. കൂടാതെ ലിബറല്‍ ഡെമോക്രാറ്റ് പ്രസിഡന്റ് ടിം ഫാരണ്‍ ഇതനെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല