ചലച്ചിത്രലോകത്ത് പൃഥ്വിയ്ക്ക് നടിമാരും നടന്മാരുമായി നല്ല കുറേ സുഹൃത്തുകളുമുണ്ട്. അതിലൊരാളാണ് നടി പ്രിയാമണി. രണ്ടുപേരും പലചിത്രങ്ങളിലും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇത്രയും തവണതന്നെ ഇവര്‍ ഗോസിപ്പ് കോളങ്ങളിലെ താരങ്ങളുമായിട്ടുണ്ട്. ഒന്നോ രണ്ടോ വട്ടമല്ല പ്രിയാമണിയും പൃഥ്വിയും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നത്. രണ്ടുപേരും ഇക്കാര്യംപലവട്ടം നിഷേധിക്കുകയും ചെയ്തിരുന്നു.
എന്തായാലും ഇപ്പോഴെങ്കിലും പൃഥ്വിരാജ് വിവാഹം ചെയ്തതിനാല്‍ പൃഥ്വിയുടെ പേരിലുള്ള ഗോസിപ്പില്‍ നിന്നും താന്‍ രക്ഷപ്പെട്ടല്ലോയെന്ന ആശ്വാസത്തിലാണ് പ്രിയാമണി. ചലച്ചിത്രലോകത്തെ അവിവാഹിതരായ പുരുഷന്മാര് വിവാഹം ചെയ്യുന്നത് നടിമാരെ സംബന്ധിച്ചിടത്തോളം നല്ലതാണെന്നും അവരെക്കുറിച്ചുണ്ടാകുന്ന ഗോസിപ്പുകള്‍ ഒരുപരിധിവരെ ഇതുകൊണ്ട് ഇല്ലാതാകുമെന്നും പ്രിയ പറയുന്നു.
പൃഥ്വിയുമായി ബന്ധപ്പെട്ടുവന്ന വാര്‍ത്തകള്‍ ഞാന്‍ പലവട്ടം നിഷേധിച്ചിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം സത്യമാണെന്ന് തെളിഞ്ഞു. എന്നും എപ്പോഴും ഞാന്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത്- താരം പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല