ലണ്ടന്‍: ഇന്ധന ബില്ലുകള്‍ ഉയരുന്നതും, സര്‍ക്കാര്‍ സഹായങ്ങള്‍ വെട്ടിച്ചുരുക്കുന്നതും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് വന്‍തോതില്‍ കുറയാന്‍ കാരണമാകുന്നുവെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. ബാങ്കിന്റെ ത്രൈമാസ പണപ്പെരുപ്പ റിപ്പോര്‍ട്ട് പ്രകാരം അടുത്ത രണ്ട് വര്‍ഷം കൂടി ഈ മെല്ലെ പോക്ക് തുടരും. ഈ നിലയില്‍ പോകുകയാണെങ്കില്‍ 2013ലുണ്ടാവുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ പണപ്പെരുപ്പ നിരക്കായിരിക്കും നേരിടേണ്ടിവരികയെന്നും ബാങ്ക് മുന്നറിയിപ്പ് നല്കി.
ഇന്ധന ബില്ലുകള്‍ മുന്‍പ് പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വിരുദ്ധമായി 15% മാണ് ഈ വര്‍ഷം വര്‍ധിച്ചിരിക്കുന്നത്. ജീവിതച്ചിലവ് വര്‍ധിച്ചതും വളര്‍ച്ച മന്ദഗതിയിലാക്കിയെന്നും ബാങ്ക് മുന്നറിയിപ്പ് നല്കുന്നു. പലിശ നിരക്ക് ഈ വര്‍ഷം അവസാനം 0.5% ത്തില്‍ നിന്നും 1% ആയി ഉയരാനിടയുണ്ടെന്ന സൂചനയാണ് ബാങ്കിന്റെ ഈ റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇപ്പോഴത്തെ മന്ദഗതിയിലുള്ള വളര്‍ച്ച താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് ബാങ്ക് ഗവര്‍ണര്‍ മെര്വിന് കിംങ് പറയുന്നത്. എന്നാല്‍ ഇതില്‍ നിന്നും കരകയറുക എന്നത് ബിസിനസ് നിക്ഷേപങ്ങളെയും, കയറ്റുമതിയെയും ആശ്രയിച്ചിരിക്കും. ഗാര്‍ഹിക ബജറ്റിലെ വെട്ടിച്ചുരുക്കല്‍ ഇനിയും വര്‍ധിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്.
കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതുനാലാമത്തെ തവണയാണ് ബാങ്ക് വളര്‍ച്ചാ നിരക്ക് കുറഞ്ഞതായി രേഖപ്പെടുത്തുന്നത്. ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക് 4% മാണ്. അത് ഈ വര്‍ഷത്തോടെ 5%ത്തിലെത്തുമെന്നും 2012വരെ അത് 2%ത്തിനുമുകളില്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2011ന്റെ മൂന്നാം പകുതിമുതല്‍ വിപണി പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പലിശനിരക്ക് കൂട്ടിയാല്‍ മാത്രമേ ഇത് സാധ്യമാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല