ട്രിപ്പോളി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി ദേശീയ ടെലിവിഷന്ചാനലില് പ്രത്യക്ഷപ്പെട്ടു.
ട്രിപ്പോളിയില്‍ നാറ്റോസേന നടത്തിയ വ്യോമാക്രമണത്തില്‍ ഗദ്ദാഫിയ്ക്കു ഗുരുതരമായി പരിക്കേറ്റതായും കൊല്ലപ്പെട്ടതായുമുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് അദ്ദേഹം ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞമാസം 30 നാണ് ഗദ്ദാഫി ഏറ്റവുമൊടുവില്‍ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.
ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നാറ്റോയുടെ ആക്രമണത്തില്‍ ഗദ്ദാഫിയുടെ ഇളയമകന് സെയ്ഫ് അല്‍ അറബ് ഗദ്ദാഫി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഗദ്ദാഫി മരിച്ചതായുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.
കറുത്ത മേലങ്കിയും കണ്ണടയും ധരിച്ചെത്തിയ ഗദ്ദാഫി ഗോത്രനേതാക്കളെ അഭിസംബോധന ചെയ്താണ് സംസാരിച്ചത്. ഇന്നലെ രാത്രി എട്ടുമണിയ്്ക്ക് ട്രിപ്പോളിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ച വീഡിയോദൃശ്യങ്ങള്‍ പതിനൊന്നരമണിയോടെയാണ് സംപ്രേഷണം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല