ലണ്ടന്‍:ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന് ഭരിച്ച രണ്ടാമത്തെയാള്‍ എന്ന റെക്കോര്‍ഡ് ഇനി എലിസബത്ത് രാജ്ഞിക്ക് സ്വന്തം. ജോര്‍ജ് മൂന്നാമനെ പിന്തള്ളിയാണ് എലിസബത്ത് II രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 1901ല്‍ അന്തരിച്ച വിക്ടോറിയ രാജ്ഞിയാണ് ഒന്നാം സ്ഥാനത്ത്.
59വര്‍ഷക്കാലമായി എലിസബത്ത് II അധികാരത്തിലേറിയിട്ട്. പിതാവ് ജോര്‍ജ് ആറാമന്റെ മരണശേഷം 1952 ഫെബ്രുവരി 6നാണ് എലിസബത്തിന് അധികാരം ലഭിച്ചത്. ബ്രിട്ടീഷ് രാജവംശം നിലവില്‍ വന്നിട്ട് 1,000ത്തിലധികം വര്‍ഷങ്ങളായി.
അടുത്തവര്‍ഷം ഡയമണ്ട് ജൂബിലി ആഷോഘിക്കാന്‍ പോകുകയാണ് എലിസബത്ത്. താമസിയാതെ തന്നെ വിക്ടോറിയയുടെ റിക്കോര്‍ഡ് ഭേദിക്കാന്‍ പോകുകയാണ് എലിസബത്ത്. ഇനിയൊരു നാല് വര്‍ഷം കൂടി കഴിഞ്ഞാല്‍ അതായത് 2,015ല്‍ എലിസബത്തിന്റെ 89ാം വയസില്‍ വിക്ടോറിയയുടെ റെക്കോര്‍ഡ് ഭേദിക്കപ്പെടും.
ബ്രിട്ടനിലെ 25,500 ഒഫിഷ്യല്‍ പരിപാടികളില്‍ രാജ്ഞി പങ്കാളിയായിട്ടുണ്ട്. കൂടാതെ 400,000ത്തോളം ബിരുദഅവാര്ഡ് ദാന ചടങ്ങുകളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. 12 പ്രധാനമന്ത്രിമാരും, ആറ് ആര്‍ച്ച് ബിഷപ്പുമാരും രാജ്ഞിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല