ചാനല്‍ 4ലെ പുതിയ പരിപാടിയില്‍ ഡ്രഗ്സ് ലൈവ് പീപ്പിള്‍ ക്ലാസ് എ ഡ്രഗ്സ് ഉപയോഗിക്കുന്നത് ലൈവായി സംപ്രേഷണം ചെയ്യും.കൊക്കെയിന്‍,ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ ആണ് ക്ലാസ് A ആയി തരം തിരിച്ചിരിക്കുന്നത്. മയക്കുമരുന്നുകളുടേയും, മദ്യത്തിന്റേയും അപകടങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പാക്കുന്ന പരിപാടിയാണ് ഡ്രഗ്സ് ലൈവ്. നാല് ഭാഗമുള്ള സയന്‍സ് സീരീസാണിത്.
സാഹസികമായ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിലാണ് സംപ്രേഷണം നടത്തുന്നവരുടെ ഭാവിയെന്ന് ചാനല്‍ 4 ചീഫ് ക്രിയേറ്റീവ് ഓഫീസര്‍ ജെ.ഹണ്ട് പറഞ്ഞു. മറ്റു ചാനലുകള്‍ വളരെ യാഥാസ്ഥിതികമായ കാര്യങ്ങള്‍ ചെയ്യുന്നു എന്നതാണ് വിശാലമായി പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുകയെന്നും അവര്‍ പറഞ്ഞു.
എല്‍.എസ്.ഡിയും എക്റ്റസിയുമാണ് മദ്യത്തെക്കാള്‍ സുരക്ഷിതമെന്ന സര്‍ക്കാരിന്റെ ഡ്രഗ്സ് സാര്‍ പ്രൊഫസര്‍ നട്ടിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത് ലൈവായി പരീക്ഷണത്തിലൂടെ തെളിയിക്കുക എന്ന ഉദ്യമമാണ് തങ്ങള്‍ ആദ്യമായി ഏറ്റെടുക്കുന്നതെന്നും ഡ്രഗ്സ് ലൈവ് പ്രൊജക്ടിനെ പരിചയപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞു. ഒരു ഗവേഷണശാലയിലെ നടത്തുന്ന പരീക്ഷണങ്ങളിലൂടെ മനുഷ്യശരീരത്തില്‍ അവയുണ്ടാക്കുന്ന പ്രഭാവം കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല