സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിക്ക് അഖിലേന്ത്യാതലത്തില്‍ നാലാംറാങ്ക്. ആറ്റിങ്ങല്‍ സ്വദേശി അഭിരാം ജി ശങ്കറാണ് കേരളത്തില്‍ നിന്നുള്ളവരില്‍ ഒന്നാമതെത്തി മികച്ച വിജയം കൈവരിച്ചത്. ആറ്റിങ്ങല്‍ പി.എച്ച്.ഇ.ഡി റോഡില്‍ ഗണേശപ്രസന്നയില് ഗിരിശങ്കര്‍-മീനാ ശങ്കര്‍ ദമ്പതികളുടെ മകനാണ് അഭിരാം. ആദ്യത്തെ നൂറു റാങ്കുകളില്‍ നാലാം റാങ്കുള്‍പ്പെടെ ഏഴെണ്ണം കേരളത്തില്‍ പരീക്ഷയെഴുതിയവര്‍ കരസ്ഥമാക്കി. കേരളത്തിനു പുറത്തു പരീക്ഷയെഴുതിയ നിരവധി മലയാളികളും റാങ്ക്പട്ടികയില്‍ സ്ഥാനം നേടി.
ദേശീയതലത്തിലെ ആദ്യ അമ്പതു റാങ്കുകളില്‍ കേരളത്തില്‍നിന്നുള്ള മൂന്നുപേര്‍ കൂടി ഇടം നേടി. ജി ആര് ഗോകുല്‍ (19), താരിഖ് തോമസ് (35), അനീഷ് ശേഖര്‍ (48), എസ് ലക്ഷ്മണ് (71), ജി വിശാഖ് (80), ജി രഘു (82) എന്നിവരാണ് ആദ്യ നൂറു റാങ്കിലുള്ള മലയാളികള്‍. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നു പരിശീലനം നേടിയ 30 പേര് മികച്ച റാങ്ക് നേടി. അഭിരാമും സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ഥിയാണ്.
ചെന്നൈ സ്വദേശിയായ നിയമബിരുദധാരി എസ്. ദിവ്യദര്ശിനിക്കാണ് ഒന്നാം റാങ്ക്. കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ശ്വേത മൊഹന്തി രണ്ടാം റാങ്കും ദന്ത ഡോക്ടറായ ആര്.വി. വരുണ്‍ കുമാര്‍ മൂന്നാം റാങ്കും നേടി.
വിജയിച്ച മലയാളികളും റാങ്കും: അഭിരാം ജി ശങ്കര്‍ – 4, ജിആര്‍ ഗോകുല്‍- 19, താരിഖ് തോമസ്- 35, എസ് അനീഷ് ശേഖര്‍- 48, എസ് ലക്ഷ്മണന്- 71, ജിന്‍സ് കെ മറ്റം- 73, ജി വിശാഖ്- 80, ജി രഘു- 82, നിഖില്‍ നിര്‍മല്‍- 178, ഹരിത വി കുമാര്‍- 179, എസ് രേഖ- 196, മുഹമ്മദ് അലി ഷിഹാബ്- 226, കെ. മഞ്ജുലക്ഷ്മി- 235, ദിവ്യ ഗോപിനാഥ്- 275, നകിദി ശ്രുജന്‍ കുമാര്‍- 293, ദിവ്യ സാറാ തോമസ്- 336, റൂബന്‍ മാത്യു ജേക്കബ്- 339, അനുജോസ്- 356, ഹരിശങ്കര്‍- 359, നിഖിത എസ്.ചന്ദ്രന്- 375, ഇല്യാസ്- 404, ജി.ശബരീഷ്- 407, വി.ആര്.ഹരി- 425, ലെയ്നാ ബാലന്- 528, സ്റ്റീഫന്‍ മണി- 554, വിനോദ്കുമാര്‍- 557, ഡെനിംഗ് കെ ബാബു- 586, വി പാര്‍വതി- 715, എം റസീം- 744, രേണു ബി രാജ്- 797, ഡി അനീഷ്- 851, ടി ആര് മിഥുന്- 868, ആര്.സൂരജ്മോന്‍- 894.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല