എംവി രാഘവന്‍ തോറ്റു
നെന്മാറയില്‍ സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി. രാഘവനു തോല്‍വി. സിപിഎമ്മിലെ വി. ചെന്താമരാക്ഷന്‍ 8694 വോട്ടുകള്‍ക്കാണു രാഘവനെ പരാജയപ്പെടുത്തിയത്. കുന്നമംഗലത്ത് സിഎംപിയുടെ മറ്റൊരു സ്ഥാനാര്‍ഥിയായ സി.പി. ജോണ്‍ 2503 വോട്ടുകള്‍ക്കു സിപിഎമ്മിലെ ബാബു എം. പാലിശേരിയോടു പരാജയപ്പെട്ടു. ഇതോടെ പതിമൂന്നാം നിയമസഭയില്‍ സിഎംപിക്കു പ്രാതിനിധ്യം ഇല്ലാതായി.
JSS ചരിത്രമായെക്കും
കെ ആര്‍ ഗൗരിയുടെ ജെ എസ്എസ് എന്ന പാര്‍ട്ടിയുടെ വിലാസം തന്നെ ഇല്ലാതാക്കിയതായിരുന്നു 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്ര പ്രാധാന്യം.
സീറ്റ് വിഭജന വേളയിലും അതിന് മുമ്പും കോണ്‍ഗ്രസുമായി ഇടഞ്ഞ് നിന്ന കെ ആര്‍ ഗൗരിയുടെ പാര്‍ട്ടിയോട് കോണ്‍ഗ്രസും യുഡിഎഫിലെ മറ്റ് കക്ഷികളും പകരം വീട്ടിയതാണോയെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. സീറ്റ് വിഭജന വേളയില്‍ ഉടനീളം കെ ആര്‍ ഗൗരി സി പി എമ്മുമായും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ ഗൗരിയ്ക്ക് ഒഴിച്ച് മറ്റാര്‍ക്കും സിപിഎമ്മിലേയ്ക്ക് പോകാന്‍ താല്പര്യമില്ലായിരുന്നു.
ഇനിയും വൈകാതെ ഈ പാര്‍ട്ടി തന്നെ ഇല്ലാതാവാനുള്ള വഴി ഇതോടെ തെളിയുകയാണ്. കേരളത്തില്‍ നടക്കുന്ന അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടി ഉണ്ടാവില്ല. വൈകാതെ ജെ എസ്എസിലെ അംഗങ്ങള്‍ മറ്റ് പാര്‍ട്ടികളിലേയ്ക്ക് ചേക്കേറും. ഗൗരിയ്ക്ക് പിന്നില്‍ പാര്‍ട്ടിയെ നയിയ്ക്കാന്‍ സമുന്നതനായ ഒരു നേതാവില്ലെന്നതാണ് ഇതിന് കാരണം.
സി പി എമ്മിലേയ്ക്ക് പോകുക തന്റെ അഭിലാഷമാണെന്ന് ഗൗരി പല തവണ വ്യക്തമാക്കിയിട്ടും സി പി എം സര്‍വാത്മനാ അവരെ സ്വാഗതം ചെയ്യുന്നെന്ന പ്രഖ്യാപനം നടത്തുകയോ ക്ഷണിയ്ക്കുകയോ ചെയ്തില്ല. ആര്‍ക്കും പാര്‍ട്ടിയിലേയ്ക്ക് വരാമെന്ന ഒഴുക്കന്‍ പ്രഖ്യാപനം നടത്തി അവരെ അപമാനിയ്ക്കുകയായിരുന്നെന്ന് വേണം പറയാന്‍. കോണ്‍ഗ്രസിനെ പലതവണ
തള്ളി പറഞ്ഞ കെ ആര്‍ ഗൗരി, കോണ്‍ഗ്രസ് കാലുവാരല്‍ പാര്‍ട്ടി എന്ന് വരെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല