1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2011


ലണ്ടന്‍: അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ലാദന്‍ താന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്ന വീഡിയോകള്‍ മണിക്കൂറുകളോളം ഇരുന്ന് കാണാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ വീഡിയോകള്‍ മാത്രമല്ല, അശ്ലീല വിഡിയോകളും ഉസാമ കുത്തിയിരുന്ന് കാണാറുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഉസാമ താമസിച്ചിരിക്കുന്ന വീട്ടില്‍ നിന്നും എക്‌സ് റേറ്റഡ് ചിത്രങ്ങളുടെ വീഡിയോകള്‍ കണ്ടെത്തിയതായി യു.എസിലെ സീല്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ബിന്‍ലാദന്‍ കൊല്ലപ്പെട്ട വീട് പരിശോധിക്കുന്നതിനിടെ അവിടെ നിന്നും അശ്ലീല ചിത്രങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ കണ്ടെത്തിയെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് എവിടെവച്ച് ലഭിച്ചു, ആരൊക്കെയാണ് ഈ ചിത്രങ്ങള്‍ കണ്ടിരുന്നത് എന്നതിനെക്കുറിച്ച് സൈന്യം യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.

ഇസ്‌ലാമാബാദിലെ അബോട്ടാബാദിലുള്ള മൂന്ന് നില കെട്ടിടത്തിലാണ് മൂന്ന് ഭാര്യമാരും, നിരവധി കുട്ടികളും, രണ്ട് പരിചാരകരും ഉള്‍പ്പെട്ട ഉസാമയുടെ കുടുംബം താമസിച്ചിരുന്നത്. ഇവിടെ ബിന്‍ലാദന്‍ ഒറ്റയ്ക്കാണോ, ഈ ചിത്രങ്ങള്‍ കണ്ടിരുന്നതെന്ന് വ്യക്തമല്ല. ഈ ദൃശ്യങ്ങള്‍ എങ്ങനെയാണ് ഈ വീട്ടുകാര്‍ക്ക് ലഭിച്ചതെന്നും വ്യക്തമല്ല. ബിന്‍ലാദന്റെ അനുയായികള്‍ കൊള്ളയടിച്ചുകൊണ്ടുവന്നതാകാമിതെന്നാണ് അധികൃതരുടെ സംശയം.

ഉസാമയുമായും ഒബാമയുമായും ബന്ധപ്പെട്ട വാര്‍ത്താ ദൃശ്യങ്ങളും ഏഴ് വര്‍ഷം മുമ്പ് ലാദന്റെ താമസ്ഥലത്തുനിന്നെടുത്ത ദൃശ്യങ്ങളും അബോട്ടാബാദിലുള്ള വീട്ടില്‍ നിന്നും ഒരാഴ്ച മുമ്പ് കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.